കോഴിക്കോട്: തൊഴില്‍ നിയമഭേദഗതി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി ശിവജി സുദര്‍ശന്‍ ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരതീയ മസ്ദൂര്‍ സംഘിന്റെ ദേശവ്യാപകമായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ഇന്‍കംടാക്‌സ് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎംഎസ് ജില്ലാപ്രസിഡന്റ് ഇ.ദിവാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ഒ.കെ. ധര്‍മ്മരാജ്, കെ.സുരേഷ്‌കുമാര്‍, പി. പരമേശ്വരന്‍, അരിക്കോത്ത് രാജന്‍ എന്നിവര്‍ സംസാരിച്ചു.
മുതലക്കുളത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ലാഭാരവാഹികളായ ബി.ചന്ദ്രന്‍,അഡ്വ. പി. മുരളീധരന്‍, റീന സഹദേവന്‍, കെ. ഗീത, എ. ശശീന്ദ്രന്‍, കെ.കെ. പ്രേമന്‍, കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















