Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

”മദ്യമുപേക്ഷിച്ചപ്പോള്‍ എനിക്ക് തിരിച്ചു കിട്ടിയത് കുടുംബത്തിന്റെ സന്തോഷമാണ് ”

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 10:15 am IST
in Kozhikode

കോഴിക്കോട്: ”കിടക്കപ്പായയില്‍ നിന്ന് തലയുയര്‍ത്താന്‍ കഴിയാത്തതിനാല്‍ തിങ്കളാഴ്ചകളില്‍ പണിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. തലേ ദിവസത്തെ കിക്ക് ഒഴിഞ്ഞുപോയിരുന്നില്ല”. ഒളവണ്ണ സ്വദേശിയായ സോ മില്‍ തൊഴിലാളി ആയ 61 കാരന്‍ പറയുന്നു. ആല്‍ക്കഹോളിക് അനോനിമസ് (എഎ) ആയതിനാല്‍ പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ അയാള്‍ പറഞ്ഞുതുടങ്ങി. ”ഒരു നാടക കമ്പനിയില്‍ ചേര്‍ന്നതോടെയാണ് അല്‍പ്പാല്‍പ്പമായി മദ്യവുമായി കൂട്ടുതുടങ്ങിയത്. അത് പിന്നീട് ദിവസവും എന്ന നിലക്കായി. പിന്നീട് മദ്യപിക്കാതെ ജീവിക്കാനാവില്ലെന്ന അവസ്ഥ വന്നു. അതോടെ ജോലിയും നാടകവുമൊക്കെ മദ്യത്തിന് വഴിമാറി. ജീവിതം തകര്‍ന്നു തുടങ്ങിയിരുന്നു. മദ്യപിക്കാതിരിക്കുമ്പോള്‍ ശരീരം മൊത്തം വിറയലനുഭവപ്പെട്ടപ്പോഴാണ് ഭാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നാണ് മദ്യപിക്കാത്തവരുടെ കൂട്ടായ്‌മയെക്കുറിച്ച് മനസ്സിലായത്. മാറണമെന്നുണ്ടായിരുന്നു. ഇങ്ങനെ അവരുടെ കൂട്ടായ്‌മയില്‍ ഒരാളായി. 21 വര്‍ഷങ്ങളായി മദ്യത്തോട് വിട പറഞ്ഞിട്ട്”. അദ്ദേഹം പറഞ്ഞു.

വീട്ടിലും നാട്ടിലും വേണ്ടാത്തവനായ സോമില്‍ തൊഴിലാളി നാട്ടിലെ മാന്യനായി മാറി. വീട്ടില്‍ സ്വസ്ഥത തിരിച്ചുവന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക് സന്തോഷം തിരിച്ചുവന്നു. ആരോഗ്യവും സാമ്പത്തിക സ്ഥിതിയും മാന്യതയും തിരിച്ചുവന്നതോടെ ഈ കൂട്ടായ്‌മക്ക് കരുത്തു പകരാനുള്ള തീരുമാനവുമായി ആല്‍ക്കഹോളിക് അനോനിമസിന്റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം പങ്കു ചേര്‍ന്നു. ജില്ലയില്‍ 124 എഎ ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. മൂവായിരത്തിലേറെ ആളുകള്‍ ആഴ്ചയില്‍ ഒരുമിച്ചുകൂടുന്നു. അനുഭവവും ശക്തിയും പ്രതീക്ഷയും കൈമാറിക്കൊണ്ട് അവര്‍ മദ്യമുക്തരാവുന്നു.

”14 വയസ്സുകാരന്‍ മുതല്‍ ഈ ഗ്രൂപ്പില്‍ അംഗമായുണ്ട്.വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ മദ്യത്തിനടിപ്പെട്ടതാണ്. കോഴിക്കോട് ജില്ലയില്‍ നാല് സ്ത്രീകള്‍ ഗ്രൂപ്പില്‍ ചേര്‍ന്നിട്ടുണ്ട്. സ്ത്രീകളും മദ്യത്തിനടിമയാകുന്ന ദുരന്തമാണ് സമൂഹം നേരിടാന്‍ പോകുന്നത്. പലരും ഒളിച്ചുവെക്കാന്‍ ഇഷ്ടപ്പെടുകയാണ്. മദ്യത്തിനടിമകളായ നിരവധി യുവാക്കള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയിട്ടുണ്ട് എന്നതാണ് പ്രതീക്ഷ നല്‍കുന്നത്.” അദ്ദേഹം പറഞ്ഞു. നഗരത്തിലുണ്ടായിരുന്ന ആല്‍ക്കഹോളിക് അനോനിമസിന്റെ ഓഫീസ് കെട്ടിടം പൊളിച്ചതു കാരണം കുണ്ടൂപ്പറമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. കോഴിക്കോട് ഗ്രൂപ്പിന്റെ 24-ാം വാര്‍ഷികം നാളെ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ വെച്ച് നടക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഡോ. പി. എന്‍. സുരേഷ്‌കുമാര്‍ ക്ലാസുകള്‍ എടുക്കും. ആരോഗ്യ രംഗത്തെ പ്രമുഖരും സാമൂഹ്യ പ്രവര്‍ത്തകരും എഎ ഗ്രൂപ്പിലെ പഴമക്കാരും അനുഭവങ്ങളും പാഠങ്ങളും കൈമാറും. വൈകിട്ട് ആറു മുതല്‍ എട്ടുവരെ കലാപരിപാടികളും നടത്തും.

1957 ല്‍ മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ച ആഗോള സന്നദ്ധ സംഘടന 1970 ലാണ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, മറ്റു പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് എഎ യോഗം ചേരുന്നത്. മദ്യപാനം നിര്‍ത്തണമെന്നുള്ള ആര്‍ക്കും ഇതില്‍ ഒത്തുചേരാം. അംഗമാകാനും സഹകരിക്കാനും താല്‍പ്പര്യമുള്ളവര്‍ക്ക് 9349510022 , 9349610022 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.