രാമപുരം: ഗ്രാമപഞ്ചായത്തിലെ അഴിമതിക്കെതിരെ എന്‍ഡിഎയുടെ ആഭിമുഖ്യത്തില്‍ രാമപുരം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ കോടികളുടെ അഴിമതി വികസനത്തെ ബാധിക്കുമെന്നും കോട്ടമല പാറമട സമരത്തിന് ബിജെപി പിന്തുണ നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു. ബിഡിജെഎസ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുതെക്കേടത്ത്, പി.പി. നിര്‍മ്മലന്‍, മനോജ് തടത്തില്‍, ബേബി കടുകുംമാക്കല്‍, ജയന്‍ കരുണാകരന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീനിവാസ് എം.പി., ശ്രീക്കുട്ടന്‍, ബിജെപി നേതാക്കളായ സുരേഷ് ഏഴാച്ചേരി, സുനില്‍ കിഴക്കേക്കര, ജയകൃഷ്ണന്‍, ദിപു, സാജു കുന്നക്കാട്ട്, ന്യൂനപക്ഷമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് തോമസ് മത്തായി മുല്ലമറ്റം എന്നിവര്‍ നേതൃത്വം നല്‍കി.
















