ഗാന്ധിനഗര്‍: അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ സ്ഥാപകദിനം പ്രമാണിച്ച് പ്രവര്‍ത്തകര്‍ രക്തദാനം ചെയ്ത് മാതൃകയായി. സംസ്ഥാന വ്യാപകമായി ഈ ദിനം കൊണ്ടാടുന്നതിന്റെ ഭാഗമായാണ് കടുത്തുരുത്തി ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്നലെ രക്തദാനം നടത്തിയത്. അഖിലേന്ത്യാതലത്തിലും സമാനമായ സേവനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നുണ്ടെന്ന് സെക്രട്ടറി യദുകൃഷ്ണന്‍ ജന്മഭൂമിയോട് പറഞ്ഞു. കണ്‍വീനര്‍ അജീഷ് വി. നാഥ്, ജോയിന്റ് സെക്രട്ടറി അഭിജിത്ത്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് നിശാന്ത്, എബിന്‍ ജോസ്, രഞ്ജുമോന്‍, വിഷ്ണു വിജയന്‍, രോഹിത് പിഎം., നിധിന്‍ ബാബു, പ്രവീണ്‍ കുമാര്‍ ഇ.പി., ഇര്‍ഷാദ് എ. മനാഫ്, അനന്തകൃഷ്ണന്‍, ദിലീപ് ദിവാകരന്‍, ടെല്‍സണ്‍ തോമസ്, ജിജു ബിജു, ഷൈന്‍ മോഹന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ രക്തദാനം ചെയ്യുവാന്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്.
















