പാനൂര്‍: കനത്ത മഴയില്‍ കോണ്‍ക്രീറ്റ് കെട്ടിടം നിലംപൊത്തി. പുത്തൂര്‍ സികെ ഫര്‍ണ്ണിച്ചര്‍ ഗോഡൗണാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. പെരുന്നാള്‍ ദിനത്തില്‍ കട അവധിയായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ചുമരുകള്‍ നനഞ്ഞ് കെട്ടിടം അമരുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. കെട്ടിടനിര്‍മ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന്് നാട്ടുകാര്‍ പറയുന്നു. സംഭവമറിഞ്ഞ് നിരവധിപേര്‍ സ്ഥലത്തെത്തി.
















