Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയോദ്ധ്യയിലേക്ക് പുഷ്പക വിമാനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 08:17 pm IST
in Samskriti

”ഇന്നുതന്നെ താന്‍ അയോദ്ധ്യയിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നു.” എന്നുപറഞ്ഞ രാമനോട് പുഷ്പകവിമാനത്തില്‍ പോകാമെന്ന് വിഭീഷണന്‍ നിര്‍ദ്ദേശിക്കുന്നു. രാമന്റെ അനുവാദം കിട്ടിയപ്പോള്‍ പുഷ്പകവിമാനം വന്ന് ശ്രീരാമനെ വണങ്ങി. ശ്രീരാമന്‍, സീതയോടും ലക്ഷ്മണനോടുംകൂടി വിമാനത്തില്‍ കയറി മാരുതി, അംഗദന്‍, സുഗ്രീവന്‍, ജാംബവാന്‍ തുടങ്ങിയ കപിശ്രേഷ്ഠരും വാനരസൈന്യവും കയറി. വിഭീഷണനോട് ലങ്കയില്‍ നീ ചെന്നു വാഴുകയെന്നു പറഞ്ഞു. അപ്പോള്‍ അയോദ്ധ്യനഗരം തങ്ങള്‍ക്കും കാണണമെന്ന് വിഭീഷണന്‍ ആഗ്രഹം പ്രകടിപ്പിച്ചു. രാമന്‍ അനുവദിച്ചു. വിഭീഷണന്‍ ഭാര്യ സരമയോടും മക്കളോടും മറ്റു മുഖ്യരാക്ഷസന്മാരോടുംകൂടി വിമാനത്തില്‍ കയറി. എത്രയാളുകയറിയാലും വികസിക്കുന്നതും മനസ്സുകൊണ്ടു നിയന്ത്രിക്കുന്നതുമായ ആ അത്ഭുതവിമാനം ഉത്തരദിക്കിലേക്ക് പ്രയാണം തുടങ്ങി.

വിമാനം കടല്‍കടന്ന് രാമേശ്വരത്തെത്തിയപ്പോള്‍ ശ്രീരാമന്‍ സീതയ്‌ക്ക് സേതു കാണിച്ചുകൊടുത്തു. വനദൃശ്യങ്ങള്‍, ഋശ്യമൂലാചലത്തില്‍ സുഗ്രീവനുമായി സഖ്യം നടന്നസ്ഥലം എന്നിവ കണ്ട് വിമാനം കിഷ്‌കിന്ധക്കുമുകളിലെത്തി. അപ്പോള്‍ സീത രാമനോടു ഒരാഗ്രഹം പ്രകടിപ്പിക്കുന്നു. ”ഈ വാനരമുഖ്യന്മാര്‍ വളരെ നാളായി ഭാര്യമാരെ പിരിഞ്ഞിരിക്കുകയല്ലോ? ഭര്‍ത്തൃവിയോഗദുഃഖം ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. എല്ലാവരുടെയും ഭാര്യമാരെക്കൂടി കൊണ്ടുപോകണം.” ശ്രീരാമന്‍ സമ്മതിച്ചപ്പോള്‍ വിമാനം നിലത്തിറങ്ങി. താര, രുമ തുടങ്ങിയവരെക്കൂടാതെ വാനരവീരരുടെ ഭാര്യമാരെയെല്ലാം വിമാനത്തില്‍ കയറ്റി വീണ്ടും ഉയര്‍ന്ന പുഷ്പകം പഞ്ചവടി, ചിത്രകൂടം തുടങ്ങിയ സ്ഥലങ്ങള്‍ പിന്നിട്ട് ഭരദ്വാജാശ്രമത്തിലെത്തി. ഭരദ്വാജ മഹര്‍ഷിയെ വന്ദിച്ചിട്ടുപോകാമെന്നു തീരുമാനിച്ചു.

ശ്രീരാമനും സംഘവും ഭരദ്വാജമുനിയെ വണങ്ങി. മഹര്‍ഷി അയോദ്ധ്യയിലെ വിശേഷങ്ങള്‍ വിവരിച്ചു കേള്‍പ്പിക്കുന്നു. ശ്രീരാമന്‍ വനത്തിലേക്കുപോയശേഷം ഭരതശത്രുഘ്‌നമാര്‍ അയോദ്ധ്യയില്‍ പ്രവേശിച്ചിട്ടില്ല. രാഘവനെയും കൊണ്ടേ കയറുകയുള്ളൂ എന്ന നിശ്ചയത്തോടെ അടുത്തുള്ള നന്ദിഗ്രാമത്തില്‍ വസിക്കുന്നു. ജടാവല്‍ക്കലങ്ങള്‍ ധരിച്ച് ഫലമൂലാദികള്‍ ഭക്ഷിച്ച് വെറും നിലത്തു ശയിക്കുന്നു. നിത്യവും ശ്രീരാമപാദുകങ്ങള്‍ പൂജിച്ചശേഷം രാമന്റെ പ്രതിനിധിയായി രാജ്യഭരണം നന്നായി നടത്തുന്നു. ജനങ്ങള്‍ക്കെല്ലാം സുസമ്മതനായി ഭരിക്കുന്നു. ലങ്കയില്‍ നടന്ന കാര്യങ്ങള്‍ മഹര്‍ഷി ജ്ഞാനദൃഷ്ടികൊണ്ട് അറിഞ്ഞു. എല്ലാവരും അന്നവിടെ വിശ്രമിച്ച് രാവിലെ അയോദ്ധ്യയിലേക്ക് എഴുന്നള്ളാമെന്ന് മഹര്‍ഷി നിര്‍ദ്ദേശിച്ചു. പക്ഷേ നാളെ പുലര്‍ച്ചക്ക് രാമന്‍ എത്താത്തപക്ഷം ഭരതന്‍ പ്രതിജ്ഞ നിറവേറ്റാന്‍ അഗ്നിയില്‍ പ്രവേശിച്ചുകളഞ്ഞാലോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

News

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.