കുറ്റിയാടി:കുന്നുമ്മല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ നടക്കുന്ന കെടുകാര്യസ്ഥതക്കെതിരെ എന്‍ടിയു പ്രക്ഷോഭത്തിലേക്ക്. ഓഫീസ് സുപ്രണ്ടിന്റെ അനാസ്ഥയും അധ്യാപകരോടുള്ള ധിക്കാരപരമായ ഇടപെടലും സമീപനവും കാരണം അധ്യാപകര്‍ക്ക് ഓഫീസില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും അന്വേഷിക്കാന്‍ പോലും പോകാനാവാത്ത അവസ്ഥയാണ് അധ്യാപകരുടെ പി.എഫ് ലോണ്‍, സ്റ്റാഫ് ഫിക്‌സേഷന്‍, നിയമന അംഗീകാരം അടക്കമുള്ള കാര്യങ്ങള്‍ നടക്കാതെ അധ്യാപകര്‍ നെട്ടോട്ടമോടുകയാണ്. ഇതിനെതിരെ ഓഫീസ് ഉപരോധ മടക്ക മുള്ള പ്രക്ഷോഭങ്ങള്‍ക്ക് ദേശീയ അധ്യാപക പരിഷത്ത് തയ്യാറാകുമെന്ന് എന്‍ടിയു കുന്നുമ്മല്‍ സബ്ബ് ജില്ല കമ്മറ്റി മുന്നറിയിപ്പു നല്‍കി യോഗത്തില്‍ എന്‍ടിയു സബ് ജില്ല പ്രസിഡണ്ട് ഒ. ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ഭാസ്‌ക്കരന്‍ സി. പി കൃഷ്ണന്‍, അഭിലേഷ് നരിപ്പറ്റ, ശശികല ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു
















