കൊടുവള്ളി: നെല്ലാങ്കണ്ടി അങ്ങാടിക്ക് സമീപം വന്‍തോതില്‍ മണ്ണെടുത്തത്. പട്ടികജാതി കുടുംബത്തിന് വന്‍ ഭീഷണിയായി.
വീട് ഏത് നിമിഷവും നിലം പൊത്തുമെന്ന ഭീഷണിയിലാണ് വീട്ടുകാര്‍. കൊടുവള്ളി നഗരസഭയിലെ 33-ാം ഡിവിഷന്‍ കണ്ടാലമ്മല്‍ സ്മിതയുടെ വീടാണ് സ്വകാര്യ വ്യക്തി മണ്ണ് നീക്കം ചെയ്തതിനാല്‍ അപകടാവസ്ഥയിലായത്.
കാലവര്‍ഷം ശക്തമായതോടെ ഭീതിയോടെയാണ് സ്മിതയും കുടുംബവും വീട്ടില്‍ താമസിക്കുന്നത്. സ്മിത താമരശ്ശേരി തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും തഹസില്‍ദാര്‍ ഉത്തരവ് പ്രകാരം സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. തഹസില്‍ദാര്‍ നല്‍കിയ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ്, പട്ടികജാതിവികസന വകുപ്പ് മന്ത്രി, എം.പി, എംഎല്‍എ, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി
















