കോഴിക്കോട്: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്പ്രകാരം എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് പുനര്‍വിന്യസിക്കപ്പെട്ട അധ്യാപകര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു ആവശ്യപ്പെട്ടു. മാനേജ്മെന്റുകളുടെ നിസ്സഹകരണംമൂലം പുനര്‍വിന്യസിക്കപ്പെട്ട ബന്ധപ്പെട്ട സ്കൂളില്‍ അധ്യാപകര്‍ക്ക് ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയുന്നില്ല. എഇഒ ഓഫീസില്‍ ഒപ്പിട്ടുവരുന്ന ഇത്തരം അധ്യാപകരുടെ ജോലി സുരക്ഷയുും സേവനവേതന വ്യവസ്ഥയുമായി ബന്ധപ്പെട്ട മുഴുവന്‍ ആശങ്കകളും പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുന്നറിയിപ്പ് നല്കി.
അഡ്വ. കെ.പി. പ്രകാശ്ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഡിഡിഇക്ക് നിവേദനം നല്കി. വീഴ്ചവരുത്തിയ മാനേജ്മെന്റുകളോട് വിശദീകരണം ചോദിക്കുമെന്നും പ്രശ്നം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഡിഡിഇ യുവമോര്‍ച്ച സംഘത്തിന് ഉറപ്പ് നല്കി. സിനൂപ്രാജ്, കെ. ബബീഷ്, ബി. ദിപിന്, പി. ഷിനു, രാഗേഷ്, വിവേക്, രഞ്ജിത്ത് എന്നിവരും അഡ്വ. പ്രകാശ്ബാബുവിനൊപ്പം ഉണ്ടായിരുന്നു.
















