കണ്ണൂര്‍: ഏഷ്യയിലെതന്നെ ഏറ്റവും പ്രശസ്തമായ അഞ്ചരക്കണ്ടിയിലെകറപ്പത്തോട്ടം അഴിമതിയിലൂടെ തോട്ടം നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഭൂമാഫിയകള്‍ കയ്യടക്കുകയും പലര്‍ക്കും വീതിച്ചു നല്‍കുകയും ചെയ്തതില്‍ ഫലപ്രദമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് ജില്ലാ പരിസ്ഥിതി സമിതിയോഗം ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി തരഭേദം വരുത്തിയ ഭൂമിയില്‍ പടുത്തുയര്‍ത്തിയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയും അതില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപാനങ്ങളുടെ അനുമതി റദ്ദ് ചെയ്യണമെന്നും വേണ്ടിവന്നാല്‍ പ്രത്യേക നിയമ നിര്‍മ്മാണത്തിലൂടെ ഭൂമിസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും തോട്ടം പുനഃസ്ഥാപിക്കാന്‍ പറ്റാത്തപക്ഷം ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ വിശാലാക്ഷന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. ആശാഹരി, ഹരി ചക്കരക്കല്‍, രമേശന്‍ മാമ്പ, എം.പി.പ്രദീപന്‍, സലീം താഴേകോറോത്ത് എന്നിവര്‍ സംസാരിച്ചു.
















