വടവാതൂര്‍: വിജയപുരം പഞ്ചായത്തിലെ 5-ാം വാര്‍ഡില്‍ നൂറോളം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വലിയപാറ-പേരോത്ത്പറമ്പ് കുടിവെള്ള പദ്ധതിയിലൂടെയുള്ള ശുദ്ധജലവിതരണം മുടങ്ങിയതില്‍ ബിജെപി വടവാതൂര്‍ ബൂത്ത് കമ്മിറ്റി പ്രതിഷേദിച്ചു. അടിയന്തിരമായി വിതരണം ആരംഭിക്കണമെന്നും 16-ാം വാര്‍ഡില്‍ വഴിയില്ലാത്ത വസ്തു അംഗനവാടിക്കുവേണ്ടി വാങ്ങിയതിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.എസ്.ഉണ്ണി വടവാതൂരിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംക്രട്ടറി സി.സി.ഗിരീഷ് കുമാര്‍, സാജന്‍ മാങ്ങാനം, കെ.പി.ഭുവനേശ്, മനു കൃഷ്ണ, ജിഷ്ണു മന്നക്കുന്നത്ത്, രാജേഷ് കരിപ്പാല്‍, ശ്രീനിവാസപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
















