കറുകച്ചാല്‍: കങ്ങഴ മഹാദേവക്ഷേത്രത്തിലെ അഷ്ടബന്ധക്രിയയും സഹസ്രകലശവും 6 മുതല്‍ 11 വരെ നടക്കും. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ വാസുദേവന്‍ ഭട്ടതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 6 നു രാവിലെ 7.30 ന് മഹാദേവന് ആചാര്യ മുഖമായി വിശേഷാല്‍ പൂജയും ഉപദേവതാ സാന്നിദ്ധ്യങ്ങള്‍ക്കു വിശേഷാല്‍ നേദ്യത്തോടെ പൂജയും നടക്കും. വൈകിട്ട 4.30 ന് ശുദ്ധപുണ്യാഹം, 7 ന് ആചാര്യവാരണം അങ്കരാരോപം, 7.30 ന് പ്രസാദശുദ്ധി അസ്ത്രകലശപൂജ, രാക്ഷോഘ്‌നഹോമം, വാസ്തു ഹോമം, വസ്തുകലശപൂജ, 8.30 ന് വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നിവ നടക്കും. 7 ന് രാവിലെ 5.30 ന് കലശപൂജ, 6 ന് മുളപൂജ, 6.30ന് അഗ്നിജനനം നവീകരണ പ്രായശ്ചിത്തഹോമം, കലശപൂജ, നവീകരണ പ്രായശ്ചിത്ത കലശാഭിഷേകം, 8 നു രാവിലെ 4.30ന് അഗ്നിജനനം പ്രോക്തഹോമം, കലശപൂജ, മുളപൂജ പ്രോക്ത കലശാഭിഷേകം. 8 ന് പ്രായസചിത്തകലശാഭിഷേകം, ശാന്തികലശാഭിഷേകം. 9 നു രാവിലെ 4.30 ന് അഗ്നി ജനനം അത്ഭുതശാന്തിഹോമം കലശപൂജ ശ്വശാന്ത കലശാഭിഷേകം, ചോരശാന്തി കലശാഭഷേകം, വൈകിട്ട് 5.30 ന് സ്ഥല ശുദ്ധി പത്മോല്ലേഖനം, മുളപൂജ, അത്താഴപൂജ. 10 ന് രാവിലെ 4.30 ന് അഗ്നിജനനം 5 ന് തത്ത്വകലശപൂജ, മുളപൂജ, കുംദേശകര്‍ക്കരികലശപൂജ, 6.30 ന് സഹസ്രകലശത്തിന്റെ ബ്രഹ്മകലശപൂജ 8ന് നാഡീബന്ധനം, മരപ്പാണി, 8.30ന് കലശം എഴുന്നള്ളിപ്പ്, സൃഷ്ടിതത്ത്വകലശാഭിഷേകം ഉച്ചപൂജ വൈകുന്നേരം 4.30 ന് സഹസ്രകലശത്തിന്റെ ഖണ്ഡബ്രഹ്മകലശപൂജ, അധിവാസഹോമം 7.30ന് മുള എഴുന്നള്ളിപ്പ് മുളകലശാധിവാസം. 11 ന് രാവിലെ 4.30 ന് നവശക്തി ഹോമം കലശത്തിങ്കല്‍ പൂജ 5.30ന് ദ്രവ്യകലശത്തിന്റെ പരികലശാഭിഷേകങ്ങള്‍, ജീര്‍ണ്ണഷ്ടബന്ധോദ്വാസനം 9 ന് മരപ്പാണി, ബ്രഹ്മകലശം, എഴുന്നള്ളിപ്പ്, കലശാലങ്കാര പ്രദഷിണം, പുണ്യാഹം നവശക്തിപൂജ 10.5ന് അഷ്ടബന്ധക്രിയ ബ്രഹ്മകലശാഭിഷേകം വൈകിട്ട് 7.30ന് വിളക്കിനെഴുന്നള്ളിപ്പ് ആശുകൊട്ടി നടയടപ്പ്.
















