കുവൈത്ത് സിറ്റി: രാജ്യത്ത് കാര്ഷികമത്സ്യ വികസന സമിതിയുടെയും മത്സ്യബന്ധന യൂണിയന്റെയും കീഴില്‍ ജോലിചെയ്യുന്ന വിദേശികളായ മീന്‍പിടിത്തക്കാരുടെ ഇഖാമ കാലാവധി രണ്ട് വര്‍ഷമാക്കുന്നു. മത്സ്യബന്ധന യൂണിയന്റെ ആവശ്യം പരിഗണിച്ച മാന്‍പവര്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
രാജ്യത്തിന്റെ സമുദ്ര പ്രദേശങ്ങളില്‍ മത്സ്യബന്ധന വിസയിലെത്തുന്നവര്‍ക്ക് ഇതുവരെ ഒരുവര്‍ഷത്തേക്കാണ് ഇഖാമ നല്‍കിയിരുന്നത്. കടലിനോട് മല്ലടിച്ച് രാവും പകലും നോക്കാതെ അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്നവര്‍ എന്ന പരിഗണനവച്ചാണ് ഈ വിഭാഗത്തിന് രണ്ടുവര്‍ഷത്തേക്കുള്ള ഇഖാമ ഒരുമിച്ചടിക്കുന്നതിന് അനുമതി നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, കാലാവധിയുള്ള പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് മാത്രമേ രണ്ടുവര്‍ഷത്തെ ഇഖാമ ഒരുമിച്ച് അടിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: