കോട്ടയം: കുറിച്ചി ഹോമിയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെ ദേശീയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാക്കി ഉയര്‍ത്തുവാനുള്ള കേന്ദ്രഗവണ്‍മെന്റ് തീരുമാനം തന്റെ മിടുക്കാണെന്ന് വരുത്തി തീര്‍ക്കാനുള്ള കൊടിക്കുന്നില്‍ സുരേഷ് എംപി യുടെ ശ്രമം തികച്ചും അപലപനീയമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി. സുരേഷ് എംപി കഴിഞ്ഞ കാലങ്ങളില്‍ കുറിച്ചി ഹോമിയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല. ഇരുട്ട് കൊണ്ട് ഓട്ടയടയ്‌ക്കാന്‍ ശ്രമിക്കുകയാണ് എംപി. അദ്ദേഹത്തിന്റെ പത്രപ്രസ്ഥാവന തികച്ചും അടിസ്ഥാന രഹിതമാണ്. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ മന്ത്രി ആയിരുന്നപ്പോള്‍ പോലും നടപ്പിലാക്കാന്‍ സാധിക്കാത്ത നേട്ടമാണ് ഹോമിയോ കോളേജിന് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ഇക്കാര്യത്തിനായി ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി കേന്ദ്രമന്ത്രി ശ്രീപദ്യശോനായികിന് നേരിട്ട് നിവേദനം നല്‍കിയിരുന്നു. കൂടാതെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിയേയും ആയുഷ് മന്ത്രിയേയും ബന്ധപ്പെട്ടതിന്റെ ഫലമായി കേന്ദ്രമന്ത്രി ഈ സ്ഥാപനത്തില്‍ എത്തി എല്ലാം നേരിട്ടുകണ്ട് മനസ്സിലാക്കുകയുണ്ടായി. ഇതൊന്നുമറിയാതെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തെ കൊടിക്കുന്നില്‍ തന്റെ നേട്ടമാക്കാനുള്ള വിഫലശ്രമം നടത്തുന്നതെന്നും എന്‍. ഹരി പറഞ്ഞു. മ്പര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടി ഭരിക്കുന്ന വിജയപുരം പഞ്ചായത്തും കൃഷിഭവനും ഈ അഴിമതിക്ക് ഒത്താശ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
















