ന്യൂദല്‍ഹി: ഭാരതത്തില്‍ വില്ക്കുന്ന പപ്പടം, പലതരം സോസുകള്‍ എന്നിവയടക്കം പല പാക്കറ്റ് ഭക്ഷണത്തിലും അമിത തോതില്‍ ഉപ്പുണ്ടെന്നും ഇത് ആപല്‍ക്കരമാണെന്നും റിപ്പോര്‍ട്ട്. ഇവ രക്തസമ്മര്‍ദ്ദം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്‌ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോര്‍ജ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ഇന്ത്യ 5796 പാക്കറ്റുകളിലാണ് പഠനം നടത്തിയത്. ചില പാക്കറ്റുകളില്‍ അംഗീകൃത അളവിന്റെ പത്തിരട്ടി ഉപ്പാണ് ഉള്ളത്.
പാക്കറ്റുകളില്‍ ഉള്ളിലുള്ള ഭക്ഷണവസ്തുവിന്റെ പോഷക ഗുണം ചേര്‍ത്തിരിക്കണമെന്ന നിബന്ധനയും പലരും പാലിക്കുന്നില്ല. അതിനാല്‍ ഇവയില്‍ പലതും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല. ചില പായ്‌ക്കറ്റിലെ പപ്പടങ്ങളില്‍ അനുവദനീയമായ അളവിന്റെ പത്തിരട്ടിയാണ് ഉപ്പ്.
















