ന്യൂദല്‍ഹി: മറ്റുള്ളവരെ വെറുക്കുക, അതാണ് നമ്മുടെ ദേശീയതയുടെ അസ്ഥിത്വമെന്നാണ് കഴിഞ്ഞ ആറു ദശകങ്ങളായി പാക്കിസ്ഥാനി കുട്ടികളെ പഠിപ്പിച്ചു പോരുന്നതെന്ന് മുന്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹീനാ റബ്ബാനി.
വിസാ നിയമങ്ങള്‍ ഇളവുചെയ്തും വ്യാപാരബന്ധങ്ങള്‍ സാധാരണഗതിയിലാക്കിയും ഭാരതവുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് പാക്കിസ്ഥാന്‍സ് പീപ്പിള്‍സ് പാര്‍ട്ടിയുടെ ഭരണകാലത്ത് ശ്രമിച്ചിരുന്നതെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹീന പറഞ്ഞു.
യുദ്ധത്തിലൂടെ കശ്മീര്‍ കീഴടക്കാന്‍ പാക്കിസ്ഥാന് കഴിയില്ല. സംഭാഷണങ്ങളിലൂടെ തീര്‍പ്പാക്കുക എന്നതാണ് മറ്റൊരുപാധി. അതു സാധ്യമാകണമെങ്കില്‍ ഇരുരാഷ്‌ട്രങ്ങള്‍ക്കുമിടയില്‍ പരസ്‌രവിശ്വാസവും ബന്ധവും വേണം. ഹീന പറഞ്ഞു.
















