അന്തിക്കാട് : അനാഥാലയത്തില്‍ കവര്‍ച്ചക്കെത്തിയ വിരുതനെ അന്തിക്കാട് എസ് ഐ പി ശ്രീജിത്തും സംഘവും അറസ്റ്റു ചെയ്തു.മനക്കൊടി സാവിയ ഹോം അനാഥാലയം കുത്തിപ്പൊളിച്ച് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച ചില്ലു രാജേഷ്(46)നെയാണ് കുന്നത്തങ്ങാടിയില്‍ നിന്ന് പോലീസ് പിടികൂടിയത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് കമ്പിപ്പാര ഉപയോഗിച്ച് സാവിയാ ഹോം ആശ്രമ അധികാരിയുടെ കിടപ്പുമുറിയിലെ അലമാരയും സേഫും പ്രതി കുത്തിതുറന്നത്. പൂട്ട് തുറക്കുവാനുപയോഗിച്ച കമ്പിപ്പാര പള്ളി പരിസരത്തു നിന്നും പോലീസ് പിന്നീട് കണ്ടെടുത്തു. ഭക്ഷണസാമഗ്രികള്‍ തുടങ്ങി അല്ലറ ചില്ലറ കളവുകളുമായി നടക്കുന്ന രാജേഷിന് സ്വന്തം വീടോ കുടുബമോ ഇല്ലെന്നു അനാഥാലയത്തിലാണ് വളര്‍ന്നത് എന്നും പോലീസ് പറഞ്ഞു.
അഡീഷണല്‍ എസ് ഐ. എംസി ഗോപി, എ എസ് ഐ ഉണ്ണിക്കൃഷ്ണന്, സി പി ഒ മാരായ സുധിഷ്, സുജേഷ്, സജേഷ്, സുനില്‍കുമാര്‍ തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: