ജയ്‌പൂര്‍: സ്്രതീധനം കുറഞ്ഞതിന്റെ പേരില്‍ ജയ്‌പൂരില്‍ യുവതിയുടെ നെറ്റിയിലും മറ്റ് ശരീരഭാഗങ്ങളിലും ‘എന്റെ അച്ഛന്‍ കള്ളനാണെന്ന്’ പച്ചകുത്തി. ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് കൂട്ടമാനഭംഗവും ക്രൂരമര്‍ദ്ദനവും നടത്തിയ ശേഷമായിരുന്നു പച്ചകുത്ത്.
രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ റെനി ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവിനും അയാളുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ വനിതാ കമ്മീഷനോട് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി മനേകാഗാന്ധി ആവശ്യപ്പെട്ടു.
രണ്ടുവര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം.
വിവാഹശേഷം സത്രീധനത്തുകയായ 51,000 രൂപ ആവശ്യപ്പെട്ട് ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും മര്‍ദ്ദിക്കുക പതിവായിരുന്നു. പക്ഷേ അത്രയും തുക കണ്ടെത്താന്‍ യുവതിയുടെ കുടുംബത്തിനായിരുന്നില്ല.
















