ചെന്നൈ: ഇന്‍ഫോസിസ് ഉദ്യോഗസ്ഥ റെയില്‍വേ സ്റ്റേഷനില്‍ വെട്ടേറ്റുവീണപ്പോള്‍ അവിടെയുണ്ടായിരുന്ന ആരും രക്ഷിക്കാനെത്തിയില്ലെന്ന് കൊല്ലപ്പെട്ട സ്വാതിയുടെ പിതാവ്.
നിശബ്ദരായ ആളുകള്‍ കാഴ്ചക്കാരായി നിലകൊണ്ടപ്പോള്‍ തനിക്കു നഷ്ടമായത് മകളെ വീണ്ടും കാണാനുള്ള അവസരമായിരുന്നെന്നും സ്വാതിയുടെ പിതാവ് ശാന്തന ഗോപാല കൃഷ്ണന്‍ വിലപിക്കുന്നു. ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വാതി വെട്ടേറ്റു ക്രൂരമായി കൊല്ലപ്പെടുന്നത്.
അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു സ്വാതി. അങ്ങനെയെങ്കില്‍ മറ്റുള്ളവരിലൂടെയെങ്കിലും അവള്‍ ജീവിക്കുന്നത് ഞങ്ങള്‍ക്കു കാണാമായിരുന്നു. പക്ഷേ, ഞങ്ങള്‍ക്ക് അതിനും കഴിഞ്ഞില്ല. കൂട്ടത്തില്‍ ഒരാളെങ്കിലും പ്രതികരിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു- ശാന്തന ഗോപാല കൃഷ്ണന്‍ പറഞ്ഞു.
സ്വാതിയുടെ കൊലപാതകത്തില്‍ പോലീസ് സ്വീകരിച്ച നിലപാടുകളുടെ പേരില്‍ കോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു.
















