ന്യൂദല്‍ഹി: രാജ്യത്ത് അറുപത് നികുതിദായക കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. നികുതി ദായകര്‍ക്ക് പാന്‍ നമ്പരുപയോഗിച്ച് ഇത് വഴി ആദായനികുതി അടയ്‌ക്കാനാകും. ആസം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലായാകും പുതിയ കേന്ദ്രങ്ങള്‍ തുടങ്ങുക. ഈ സാമ്പത്തിക വര്‍ഷം തന്നെ ഇവ ആരംഭിക്കും.
















