Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാരമ്പര്യത്തിന്റെ നിറവില്‍ മൈസൂരു മഹാരാജാവ് വിവാഹിതനായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 11:37 am IST
in India

മൈസൂരു: രാജകീയ വിവാഹ ആഘോഷത്തിന്റെ സുവര്‍ണപ്രഭയിലാണ് മൈസൂര്‍ രാജകൊട്ടാരം. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ലോകപ്രസിദ്ധമായ അംബവിലാസ് കൊട്ടാരത്തില്‍ രാജകീയ മംഗല്യം നടക്കുന്നത്. ഉന്നത രാഷ്‌ട്രീയ നേതൃത്വത്തിന്റെയും നയതന്ത്രപ്രതിനിധികളുടെയും സമൂഹത്തിലെ നാനാതുറയിലുള്ള വിശിഷ്ടവ്യക്തികളുടെയും സാന്നിദ്ധ്യത്തില്‍ ഇന്നലെ രാവിലെ 9.05നും 9.35നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ മൈസൂരു രാജാവ് യദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാര്‍ ത്രിഷികാ കുമാരിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.

രാജസ്ഥാനിലെ ദുംഗപൂര്‍ രാജകുടുംബത്തിലെ ഹര്‍ഷവര്‍ദ്ധന്‍ സിങ്ങിന്റെയും മഹേശ്വരി കുമാരിയുടെയും മകളാണ് ത്രിഷികാ. പാരമ്പരാഗതശൈലിയില്‍ രാവിലെ ആറിന് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. കൊട്ടാരത്തിലെ എട്ടുക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയശേഷമാണ് വരന്‍ കല്യാണമണ്ഡപത്തിലെത്തിയത്. മണ്ഡപത്തിലെത്തുന്ന യദുവീറിനെ ആരതിയുഴിഞ്ഞ് സ്വീകരിച്ചു. മുഹൂര്‍ത്തത്തിനുമുമ്പായി വധു ത്രിഷികാ കുമാരി ഗൗരീപൂജ നിര്‍വഹിച്ചു. രാജഗുരു ബ്രഹ്മതന്ത്ര പരകാലമഠത്തിലെ അഭിനവ വഗീഷ ബ്രഹ്മതന്ത്ര സ്വതന്ത്ര സ്വാമിയുടെ പാദപൂജ യദുവീര്‍ നിര്‍വ്വഹിച്ചു.

കഴിഞ്ഞവര്‍ഷം മെയ് 28നായിരുന്നു പരമ്പരാഗത രീതിയില്‍ യദുവീര്‍ രാജാവായി കിരീടധാരണം നടത്തിയത്. ദസരാ കാലഘട്ടത്തില്‍ സ്വര്‍ണ സിംഹാസനത്തില്‍ ആരോഹിതനായി സഭയില്‍ (കൊട്ടാരത്തിലെ സ്വകാര്യ ചടങ്ങാണിത്) പങ്കെടുത്തു.

മഹാറാണി പ്രമോദാദേവി പ്രത്യേകം രൂപകല്പനചെയ്ത കുര്‍ത്തയായിരുന്നു യദുവീറിന്റെ കല്യാണവേഷം. ബ്രിട്ടീഷ് രാജകുടുംബത്തില്‍നിന്ന് മൈസൂരു രാജകുടുംബം തിരികെപ്പിടിച്ച രത്‌നങ്ങള്‍ പതിച്ച കിരീടമാണ് യദുവീര്‍ അണിഞ്ഞത്. വിവാഹ സല്‍ക്കാരങ്ങള്‍ 28നും ജൂലൈ രണ്ടിനുമായി മൈസൂരും ബെംഗളൂരുവിലുമായി നടക്കും.

അവസാന അനന്തരാവകാശി ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാര്‍ – പ്രമോദാദേവി ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പ്രമോദാദേവി അനന്തരാവകാശിയെ ദത്തെടുക്കുകയായിരുന്നു. പിന്നീട് യദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാര്‍ എന്ന് പുനര്‍നാമകരണം ചെയ്തു.

വോഡയാര്‍ രാജവംശത്തിലെ 27-ാമത്തെ രാജാവായ യദുവീര്‍ അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നും ധനതത്വശാസ്ത്രത്തിലും ഇംഗ്ലീഷിലും ബിരുദം നേടിയിരുന്നു. അവസാനത്തെ വോഡയാര്‍ രാജാവായിരുന്ന മഹാരാജ ജയചാമരാജേന്ദ്ര വോഡയാറുടെ മൂത്തമകള്‍ റാണി ഗായത്രീ ദേവിയുടെ പൗത്രനാണ് യദുവീര്‍. മൈസൂരിലെ വോഡയാര്‍ രാജവംശം 1399മുതല്‍ 1947 വരെ ഭരണം നടത്തിയിരുന്നു.

സമൂഹത്തിന് നിരവധി സേവനങ്ങള്‍ വോഡയാര്‍ രാജവംശം ചെയ്തിട്ടുണ്ട്. കാവേരിനദിയിലെ കെആര്‍എസ് ഡാം രാജഭരണകാലത്ത് നിര്‍മ്മിച്ചതാണ്. നിരവധി വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജവംശത്തിന്റെ സംഭാവനകളായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

പുതിയ വാര്‍ത്തകള്‍

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.