ഭീകരാക്രമണത്തില്‍ മരിച്ച ജയചന്ദ്രന്‍നായര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു
പാലോട്: ജമ്മുകാശ്മീരില്‍ പൂര്‍മാമ ജില്ലയിലെ പാംപോറില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ നന്ദിയോട് കള്ളിപ്പാറ ചടച്ചി കരിക്കകം സ്‌നേഹശ്രീയില്‍ ജി. ജയചന്ദ്രന്‍നായരുടെ (51) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
161-ാം ബറ്റാലിയനിലെ ഏക മലയാളിയായ ജയചന്ദ്രന്റെ മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രത്യേക വിമാനമാര്‍ഗ്ഗം ദല്‍ഹിയിലെത്തിച്ചു. അവിടെ നിന്നും എയര്‍ഇന്ത്യയുടെ വിമാനത്തില്‍ ഞായറാഴ്ച രാത്രി 10.35ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച് സിആര്‍പിഎഫിന്റെ പ്രത്യേക വാഹനത്തില്‍ സ്‌നേഹശ്രീയില്‍ എത്തിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 11 മണിവരെ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നൂറുകണക്കിന് പേര്‍ വിമാനത്താവളത്തിലും വീട്ടിലുമായി എത്തിയിരുന്നു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ. രാജു, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംപിമാരായ സുരേഷ്‌ഗോപി, ഡോ. എ. സമ്പത്ത്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഐജി മനോജ് എബ്രഹാം, സിആര്‍പിഎഫ് ഡിഐജി ശ്രീനിവാസറാവു,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. മധുതുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. 11.30തോടെ മൃതദേഹം ചിതയിലേക്ക് എടുത്തു. സിആര്‍പിഎഫ് ജവാന്മാര്‍ ഗാര്‍ഡ് ഓഫ് ഓര്‍ര്‍ നല്‍കി. സഹോദരീപുത്രന്‍ വിഷ്ണു സംസ്‌കാര ചടങ്ങുകള്‍ നിര്‍വ്വഹിച്ചു.
















