കണ്ണൂര്‍: മൂന്നുമാസങ്ങള്‍ക്കുമുമ്പ് വനിതാ കണ്ടക്ടറുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍. നീലേശ്വരം തൈക്കടപ്പുറത്തെ മുഹമ്മദിന്റെ മകന്‍ കാരയില്‍ വീട്ടില്‍ അലിഹസന്‍ (18) ആണ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. മാര്‍ച്ച് 23 ന് ഉച്ചയ്‌ക്ക് ബസ്സ്റ്റാന്റില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നാണ് വനിതാ കണ്ടക്ടറുടെ ആറായിരം രൂപയും മൊബൈല്‍ ഫോണും കണ്ടക്ടര്‍ പാസും ഡ്യൂട്ടി ബുക്കും അടങ്ങിയ ബാഗ് മോഷണം പോയത്.
ഇംഎംഐഇ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനിയില്‍ പരിയാരം സ്വദേശിയായ ബസ് ഡ്രൈവര്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അലിഹസനെ തിരിച്ചറിഞ്ഞത്. ഫോണ്‍ രണ്ടായിരം രൂപയ്‌ക്ക് അലിഹസന്‍ ഇയാള്‍ക്ക് വില്‍പ്പനടത്തുകയായിരുന്നു.
















