ന്യൂജേഴ്സി: ഇന്നലെ കൊടിയിറങ്ങിയ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതിനു പിന്നാലെ മൂന്ന് വ്യക്തിഗത അവാര്‍ഡുകളും ചിലി താരങ്ങള്‍ക്ക്. മികച്ച താരത്തിനുള്ള സ്വര്‍ണ്ണപന്ത് അലക്സി സാഞ്ചസിനും ടോപ്സ്കോറര്‍ക്കുള്ള സ്വര്‍ണ്ണ പാദുകം എഡ്വേര്‍ഡോ വര്‍ഗാസിനും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ക്യാപ്റ്റന്‍ ക്ലോഡിയോ ബ്രാവോക്കും ലഭിച്ചു. ഫെയര്‍ പ്ലേ അവാര്‍ഡ് ഫൈനലില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട അര്‍ജന്റീനക്ക് ലഭിച്ചു.
ആദ്യ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും പിന്നീട് കളംനിറഞ്ഞുകളിക്കുകയും ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തതില്‍ നിര്‍ണാകയ പങ്കുവഹിച്ചതോടെയാണ് പ്രീമിയര്‍ ലീഗ് ടീം ആഴ്സണലിന്റെ സാഞ്ചസിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത്. മൂന്ന് ഗോളുകള്‍ നേടി മിന്നുന്ന പ്രകടനമാണ് സാഞ്ചസ് ടൂര്‍ണമെന്റിലുടനീളം കാഴ്ചവെച്ചത്.
ആറ് ഗോളുകള്‍ നേടി ടോപ്സ്കോററയാതോടെയാണ് എഡ്വേര്‍ഡോ വര്‍ഗാസിന് സ്വര്‍ണ്ണ പാദുകം സമ്മാനമായി ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ചിലിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നാല് ഗോളുകള്‍ നേടി പെറുവിന്റെ പൗലോ ഗുരേരക്കൊപ്പം ടോപ്സ്കോറര്‍ പദവി വര്‍ഗാസ് പങ്കിട്ടിരുന്നു. ഇത്തവണ ഗ്രൂപ്പ് മത്സരത്തില്‍ രണ്ട് ഗോളുകള്‍ മാത്രം അടിച്ച വര്‍ഗാസ് മെക്സിക്കോക്കെതിരെ നാല് ഗോളുകള്‍ നേടിയാണ് ആറ് ഗോളുകള്‍ സ്വന്തം പേരിലാക്കിയത്. അഞ്ച് ഗോളുകള്‍ നേടിയ ലയണല്‍ മെസ്സിയാണ് ടോപ് സ്കോറര്‍ പട്ടികയില്‍ രണ്ടാമത്. നാല് ഗോളുകള്‍ നേടിയ അര്‍ജന്റീനയുടെ തന്നെ ഗൊണ്‍സാലൊ ഹിഗ്വയിന് മൂന്നാമതും.
ഫൈനലിലുള്പ്പെട്ട ഗോള്‍വലക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയതിനാണ് ബ്രാവോക്ക് ഏറ്റവും മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സമ്മാനിച്ചത്. ഗ്രൂപ്പ് മത്സരങ്ങളില്‍ അഞ്ച് ഗോള്‍ വഴങ്ങിയെങ്കിലും ഫൈനലില്‍ അരങ്ങേറിയ അര്‍ജന്റീനയുടെ ബിഗ്ലിയയുടെ ഷോട്ട് പറന്ന് തടുത്തിട്ടതും ഫൈനലില്‍ മിന്നുന്ന പ്രകടനം നടത്തിയതുമാണ് ബാഴ്സലോണ താരം കൂടിയായ ക്ലോഡിയോ ബ്രാവോയ്ക്ക് സ്വര്‍ണ്ണ ഗ്ലൗ നേടിക്കൊടുത്തത്. കഴിഞ്ഞ കോപ്പ അമേരിക്കയിലും ബ്രാവോക്ക് തന്നെയായിരുന്നു സ്വര്‍ണ്ണ ഗ്ലൗ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: