നിലമ്പൂര്‍: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ഭഗവതിയുടെ ചിത്രം വികൃതമാക്കിയവരെ പിടികൂടണമെന്ന് സമസ്ത നായര്‍ സമാജം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
മതസൗഹാര്‍ദം തകര്‍ക്കാനും വര്‍ഗീയ ലഹളകള്‍ക്ക് സാഹചര്യമൊരുക്കാനും കാരണമായേക്കാവുന്ന ഇത്തരം പ്രവര്‍ത്തികള്‍ പ്രതിഷേധാര്‍ഹമാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിച്ച് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.കെ.ജയന്, ജില്ലാ സെക്രട്ടറി മംഗലശ്ശേരി ഉണ്ണികൃഷ്ണന്, സംസ്ഥാന ഡയറക്ടര്‍ ബോര്‍ഡംഗം പി.മോഹന്‍ദാസ് എന്നിവര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: