മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി സഞ്ജയ് ബാംഗറെ നിലനിര്‍ത്തി. കഴിഞ്ഞ രണ്ടു വര്‍ഷമായി ടീമിനൊപ്പമുള്ള ബാംഗറിന്റെ സേവനം തുടരാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഫീല്‍ഡിങ് പരിശീലകനായി അഭയ് ശര്‍മയെയും നിലനിര്‍ത്തി. സിംബാബ്വെ പര്യടനത്തില്‍ ഫീല്‍ഡിങ് പരിശീലകനായിരുന്നു അഭയ്. അനില്‍ കുംബ്ലെയെ മുഖ്യ പരിശീലകനായി കഴിഞ്ഞ ദിവസമാണ് ബിസിസിഐ നിയോഗിച്ചത്.
അതേസമയം, ബൗളിങ് പരിശീലകനെ നിയോഗിച്ചിട്ടില്ല. അനില്‍ ലോകോത്തര നിലവാരമുള്ള ബൗളറായിരുന്നെന്നായിരുന്നു ഇതോട് ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെയുടെ പ്രതികരണം. അതേസമയം, ബൗളിങ് പരിശീലകനെ വേണമെന്ന് അനില്‍ കുംബ്ലെ ആവശ്യപ്പെട്ടതായും ഷിര്‍ക്കെ പറഞ്ഞു. സിംബാബ്വെ പര്യടനത്തില്‍ ടീമിന്റെ മുഖ്യ പരിശീലകനായി പ്രവര്‍ത്തിച്ചിരുന്നു ബാംഗര്‍. രാഹുല്‍ ദ്രാവിഡിനൊപ്പം ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ ഫീല്‍ഡിങ് പരിശീകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് അഭയ് ശര്‍മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: