കൊച്ചി: ലക്ഷദ്വീപില്‍ നിന്നും കൊച്ചിയിലെത്തുന്ന കപ്പല്‍ യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു. ഐലന്‍ഡില്‍ നിന്നും എറണാകുളം നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലേക്കാണ് ബസ് സര്‍വ്വീസ്. ജന്റം ബസ്സാണ് സര്‍വ്വീസിനായി ഉപയോഗിക്കുന്നത്. ദ്വീപുകാരുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു ബസ് സര്‍വീസ്.
ഐലന്‍ഡ് എറണാകുളം വാര്‍ഫ് നോര്‍ത്തേണ്‍ ഗേറ്റില്‍ നിന്നാരംഭിച്ച് ബോട്ട് ജെട്ടി, എറണാകുളം സൗത്ത്, കലൂര്‍, പാലാരിവട്ടം വഴി അങ്കമാലിയില്‍ സര്‍വ്വീസ് സമാപിക്കും. ഐലന്‍ഡിലെ എറണാകുളം വാര്‍ഫില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് ഫൈസല്‍ എംപിയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ വിജയകുമാറും ചേര്‍ന്ന് ആദ്യ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. ഡിടിഒ ജയമോഹന്‍, ടി.പി. പീതാംബരന്‍ മാസ്റ്റര്‍, അഡ്വ.അറഫ, ലിയാവുദീന്‍, ജിമ്മി ജോര്‍ജ്, അബ്ദുല്‍ അസീസ്, സി.ടി. കുഞ്ഞുമോന്‍, അഫ്‌സല്‍ കുഞ്ഞുമോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















