കോഴിക്കോട്: കുണ്ടുങ്ങല്‍ കുറ്റിച്ചിറയ്‌ക്കു സമീപം പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മൂന്നുകടകള്‍ക്കു നാശനഷ്ടം. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അച്ചാര്‍ കമ്പനി, വാടകസ്റ്റോര്‍, ഫ്രൂട്ട്‌സ് സ്റ്റാള്‍ എന്നിവിടങ്ങളിലാണ് തീപിടി ത്തമുണ്ടായത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. ബീച്ച് സ്റ്റേഷനില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിജുവിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റെത്തിയാണ് തീയണച്ചത്.
















