മലപ്പുറം: എടപ്പാള്‍ സ്വദേശിയായ പെണ്‍കുട്ടി ബാംഗ്ലൂരില്‍ വെച്ച് റാഗിംഗിന് വിധേയമായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ എത്രയും വേഗം ഇടപെടണം. കേരളത്തില്‍ ദളിതര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രി ഈ വിഷയത്തില്‍ മൗനം വെടിയണം. അന്തര്‍ സംസ്ഥാന പ്രശ്നമായതിനാല്‍ സര്‍ക്കാര്‍ നടപടി അത്യാവശ്യമാണ്.
എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി(19)യെ റാഗ് ചെയ്തത് മലയാളികള്‍ തന്നെയാണെന്നാണ് പ്രാഥമിക വിവരം. പെണ്‍കുട്ടി അതീവഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ശിതുകൃഷ്ണന്‍, ഷിനോജ് പണിക്കര്‍, കെ.ട.ിഅനില്കുമാര്, ബി.രതീഷ്, റിജു, വിജീഷ് പൊന്നാനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: