അമേരിക്കന്‍ സംസ്ഥാനമായ ഒഹിയോയിലെ ഒരു പോലീസ് വണ്ടി ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.
പാര്‍ക്ക് ചെയ്തിരിക്കുന്ന പോലീസ് വണ്ടി ആദ്യം കാണുന്നവന് ചിന്തിക്കും- എന്തിനാണ് കാറിന്റെ ഗ്ലാസിന് മുന്നിലായി കുട ഘടിപ്പിച്ചിരിക്കുന്നത്? സംശയം തോന്നി അടുത്ത് ചെന്ന് നോക്കിയാല്‍ ഒരു പോലീസുകാരിയുടെ ഗമയില്‍ ഒരു പ്രാവിനെ കാണാം. കൂടെ രണ്ട് മുട്ടകളും. ഓടിക്കരുത്… അത് ആ പ്രാവിന്റെ കൂടാണ്! ഞെട്ടണ്ട ഒരു ദിവസം ഇവിടുത്തെ പോലീസുകാരും ഞെട്ടിയതാണ്. പിന്നീട് അങ്ങ് കൂടെ ചേര്‍ത്തു.
ജേര്ട്ടിയെന്ന ഓമനപേരിട്ടിരിക്കുന്ന പ്രാവിന് ഇപ്പോ ഒരു പോലീസുകാരിയുടെ ഗമയാണ്. പ്രാവിന്റെ സുരക്ഷയ്ക്കായി പോലീസുകാര്‍ തന്നെയാണ് കുട സ്ഥാപിച്ചത്. ഭക്ഷണത്തിന് പുഴക്കളെയും നല്‍കിയിട്ടുണ്ട്. പിന്നെന്തിന് വേറെ കൂട് തേടി പോണം.
ആദ്യമൊക്കെ നേരത്തെ പറഞ്ഞ പോലെ ആളുകള്‍ സംശയിച്ച് കാറിന് അടുത്ത് ചെല്ലുമായിരുന്നു. ഇപ്പോ ഇവിടുത്തുകാര്‍ക്കും ഈ കാര്യം അറിയാം. ആളുകളിപ്പോള്‍ അടുത്ത് ചെല്ലാത്തതു കൊണ്ടാകാം പ്രാവിന് അല്‍പ്പം ഗമ കുറഞ്ഞിട്ടില്ലേന്ന് ഒരു സംശയം…ഏയ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: