Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

‘നിര്‍മ്മാണ്‍ 2016’ ഇന്ന് എന്‍ഐടി ക്യാമ്പസില്‍ ഉന്നതപഠനഗവേഷണ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 05:55 pm IST
in Kozhikode

കോഴിക്കോട്: മലബാര്‍ മേഖലയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഉന്നതപഠന-ഗവേഷണ സ്ഥാപനങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് സംയുക്ത പരിപാടികള്‍ക്ക് രൂപംനല്‍കാന്‍ എന്‍ഐടി ഒരുങ്ങുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ നേതൃത്വത്തില്‍ ഇന്ന് ക്യാമ്പസില്‍ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ ഗവേഷണങ്ങളും പഠനങ്ങളും സംയോജിപ്പിക്കുക എന്ന ലക്ഷ്യവുമായി ‘നിര്‍മ്മാണ്‍-2016’ നടക്കും. പുതിയ സാദ്ധ്യതകള്‍ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുവാനുമായി കോഴിക്കോട് മേഖലയിലെ ഉന്നത സ്ഥാപനങ്ങളുടെ തലവന്‍മാരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. രാവിലെ 9.30 മുതല്‍ ഗസ്റ്റ് ഹൗസിലെ സെമിനാര്‍ കോംപ്ലക്‌സിലാണ് പരിപാടി നടക്കുകയെന്ന് എന്‍ഐടി ഡയറക്ടര്‍ പ്രോഫ. ശിവജി ചക്രവര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്, സിഡബ്ല്യുആര്‍ഡിഎം, സുഗന്ധവിള ഗവേഷണ കേന്ദ്രം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്, ഡെന്റല്‍ കോളജ്, എന്‍ഐഇഎല്‍ഐടി (നില്‍റ്റ), ഗവ. എഞ്ചിനീയറീംഗ് കോളജ്, കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് എന്നിവ എന്‍ഐടി യോടൊപ്പം പരിപാടിയുമായി സഹകരിക്കും. ‘സമൂഹ നന്‍മക്കായി കൂട്ടായി എങ്ങിനെ പ്രവര്‍ത്തിക്കാം’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിവിധ സ്ഥാപനങ്ങളുടെ തലവന്‍മാര്‍ നേതൃത്വം നല്‍കും. ചര്‍ച്ചയില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങള്‍ ചേര്‍ത്തുകൊണ്ട് ഏതൊക്കെ തലങ്ങളില്‍ യോജിച്ചുള്ള സംരഭങ്ങള്‍ക്ക് ഉപകരിക്കാന്‍ സാധിക്കുമെന്ന രൂപരേഖയുമുണ്ടാക്കും. സാധ്യമായ പഠന-ഗവേഷണ ഉപകരണങ്ങളും സംവിധാനങ്ങളും യോജിച്ചുള്ള സംരംഭങ്ങള്‍ക്കും ഉപകരിക്കത്തക്കവിധം ക്രമീകരിക്കാനുള്ള ധാരണയുണ്ടാക്കാന്‍ വേണ്ട മുന്‍കൈ എടുക്കും. കൂട്ടായ പ്രയത്‌നത്തിലൂടെ സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക ക്ഷേമരംഗത്ത് വേഗത്തിലുള്ള വികസനവും ലക്ഷ്യമിടുന്നുണ്ട്. എന്‍ഐടി അക്കദാമിക് ഡീന്‍ ഡോ. എ.പി. ശശികല, ഡീന്‍മാരായ ഡോ. അബ്രഹാം ടി. മാത്യു, പ്രൊഫ. ചന്ദ്രകരണ്‍, ഡോ. എസ്.എം. സമീര്‍, ഡോ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.