Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വായന തിന്മകള്‍ക്കുള്ള സിദ്ധൗഷധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 02:53 pm IST
in Varadyam

 

കല്ലില്‍നിന്നും ഇലയിലേക്കും ഓലയിലേക്കും പിന്നെ കടലാസിലേക്കും തീര്‍ത്ഥാടനം ചെയ്ത് ഇപ്പോള്‍ ‘ഇ’ ലോകത്തെ ശ്രീലകത്തെത്തിയിരിക്കുകയാണ് അക്ഷര പുണ്യം.

‘അക്ഷരം പുണ്യമാണ്, അക്ഷരം ബ്രഹ്മമാണ് ഈശ്വരനാണ്, അക്ഷരം അറിവാണ്, അക്ഷരങ്ങളെയാണ് പൂജിക്കേണ്ടത്’ ഇങ്ങനെയെല്ലാമാണ് ധര്‍മ്മ ശാസ്ത്രങ്ങള്‍ പറഞ്ഞു തരുന്നത്. അക്ഷരങ്ങളെ കൂട്ടിവായിക്കുന്നതാണല്ലോ വായന. പല അക്ഷരങ്ങള്‍ കൂടുമ്പോള്‍ ഒരു വാക്കായി. വാക്ക് അര്‍ത്ഥസൂചകമായി. അര്‍ത്ഥസൂചകങ്ങള്‍ ആശയമായി.

ആശയം അറിവായി. അറിവ് വെളിച്ചമായി. അറിവിന്റെ വെളിച്ചത്തില്‍ ചിന്തകളുണരുന്നു. ചിന്തകളില്‍നിന്നും പുതിയ ദര്‍ശനങ്ങള്‍ ഉദയം ചെയ്യുന്നു. ആ ദര്‍ശനങ്ങള്‍ സമൂഹത്തെ പുതുക്കി പണിയുന്നു. സമഷ്ടി ദു:ഖങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അസന്തുലിത നീതികള്‍ക്കും പരിഹാരമായി പുതിയ മാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ചുരുക്കത്തില്‍ ചിന്തകള്‍ക്ക് തീ പകരുന്നതാണ് വായന. സമൂഹത്തിന് വഴികാട്ടിയ മഹാഗ്രന്ഥങ്ങളാണ് ഭഗവദ് ഗീതയും ഖുറാനും ബൈബിളും ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും കാള്‍മാക്‌സിന്റെ മൂലധനവും ഗ്രീക് ഇതിഹാസങ്ങളായ ഇലിയഡും ഒഡീസിയും മറ്റും.

‘വായിച്ചാല്‍ വളരും

വായിച്ചില്ലേലും വളരും

വായിച്ചാല്‍ വിളയും

വായിച്ചില്ലേല്‍ വളയും’ എന്ന് കുഞ്ഞുണ്ണിമാഷ്.

വായിച്ചില്ലേലും ശരീരം വളരും. മനസും ബുദ്ധിയും വളരണമെങ്കില്‍ വായിച്ചേ തീരു എന്നാണ് മാഷ് പറഞ്ഞത്. ‘വായിക്കാത്തവനെ വിശ്വസിക്കരുത്’ എന്നാണ് ഗ്രീക്ക് പഴമൊഴി. ഒരു പുസ്തകമെങ്കിലും കൈയിലില്ലാത്തയാളെ ഒരിക്കലും വിശ്വസിക്കരുതെന്ന് ലെമനിസ്‌നിക്കറ്റ് ഉപദേശിക്കുന്നു. ഇങ്ങനെയെല്ലാം പറയുന്നതിന്റെ പൊരുളെന്താണ്? വായനയുടെ വിസ്മയകരമായ പ്രതിപ്രവര്‍ത്തനങ്ങളേയും മഹത്തായ ഗുണങ്ങളേയും മനസിലാക്കിത്തരികയാണ് അവതാര പുരുഷന്മാര്‍.

വായിച്ചാല്‍ വളരും. വായിക്കേണ്ടതു വായിച്ചാലേ വളരൂ. അല്ലെങ്കില്‍ വളയും. വായിക്കേണ്ടതു പോലെ വായിച്ചാലേ വിളയൂ. അല്ലെങ്കില്‍ വിളറും. വായന അദൃശ്യനായ ഒരു ഗുരുവിനെപ്പോലെ കൂടെ നിന്ന് മനസ്സിനേയും സ്വഭാവത്തേയും പരിവര്‍ത്തനം ചെയ്യുന്നു, ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ടേയിരിക്കുന്നു. ധര്‍മ്മബോധമുള്ള സ്വഭാവരൂപീകരണത്തിനും മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതത്തിനും വായന കൂടിയേ തീരൂ. വായനയിലൂടെ പുതിയ അറിവുകള്‍ സ്വീകരിക്കാന്‍ സാധിക്കു. അത്ഭുത കാഴ്ചകളിലേക്ക് ഉള്‍ക്കണ്ണു തുറക്കുന്നു.

പ്രപഞ്ച രഹസ്യങ്ങളുടെ സത്യം ആവുംവിധം ഗ്രഹിക്കാന്‍ സാധിക്കുന്നതിലൂടെ ജീവിതവ്യവഹാരങ്ങളുടെ ലക്ഷ്യവും പൊരുളും മൗനത്തിന്റെ വാത്മീകത്തില്‍ തെളിയുന്നു.

‘വായിക്കുന്നവന്‍ ആയിരം ജീവിതം ജീവിക്കുന്നു. വായിക്കാത്തവന്‍ ഒരു ജീവിതം മാത്രം ജീവിക്കുന്നു’ എന്ന ജോജന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.

നന്നായി വായിക്കുന്ന ഒരു വിദ്യാര്‍ത്ഥിയും ഒട്ടും വായിക്കാത്ത ഒരു വിദ്യാര്‍ത്ഥിയും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചിട്ടുണ്ടോ? നന്നായി വായിക്കുന്നവന്റെ മുഖത്തെ വിനയവും ഗാംഭീര്യവും നയവും വായിക്കാത്തവനില്‍ കാണില്ല. വായിക്കുന്നവന് ഒരുപാട് കണ്ണുകളുണ്ട്, അവന്‍ ഒരുപാട് കാഴ്ചകള്‍ കാണുന്നു. ആ കാഴ്ചകളില്‍ തെറ്റും ശരിയും വേര്‍തിരിയുന്നു. ശ്രേയസിന്റെ പാതയില്‍ വെളിച്ചത്തില്‍ നടക്കാന്‍ കഴിയുന്നു.

വായനകൊണ്ട് ലഭിക്കുന്ന മഹത്തായ ഗുണങ്ങള്‍ക്കും ഉണ്ടാകാവുന്ന ക്രിയാത്മകമായ മാറ്റങ്ങള്‍ക്കും കണക്കില്ല. വിദ്യാര്‍ത്ഥികള്‍ വായന ശീലമാക്കണം. മനസുകൊണ്ട് പ്രണമിച്ച് വിശ്വസാഹിത്യകൃതികളിലൂടെ തീര്‍ത്ഥാടനം നടത്തണം. വായന അക്ഷരക്കാഴ്ചകളല്ല, അറിവുണര്‍ത്തു ഒരു വിനോദ യാത്രയാണ്.

വായന മാനവികമായ മുഖം നല്‍കുന്നു. സമസൃഷ്ടികളോട് സ്‌നേഹവും കരുണയും ജനിപ്പിച്ച് വിധേയത്വം പ്രകടിപ്പിക്കുവാന്‍ സഹായിക്കുന്നു, അങ്ങനെ സാര്‍വലൗകികമായ ഒരു മാനസികാവസ്ഥ രൂപപ്പെടുന്നു. വായിക്കുന്ന ഒരു നേതാവും വായിക്കാത്ത നേതാവും തമ്മിലുള്ള വ്യത്യാസം എത്രയോ വലുതാണ്. ‘വളരെ വായിക്കുന്ന നേതാവ് തിന്മകള്‍ ചെയ്യുന്നത് കുറയും’ എന്ന് ഗാന്ധിജി പറയുന്നു. അഴിമതിയും സ്വജനപക്ഷപാതവും അധാര്‍മ്മിക പ്രവണതകളും രഹസ്യ ദുര്‍സ്വഭാവങ്ങളും ഏറ്റവും കൂടുതല്‍ കാണുത് വായിക്കാത്ത നേതാവിനാണ്. ഇരുട്ടാണ് അവരുടെ ഉള്ളിലുള്ളതെന്നതുകൊണ്ട് ഇരുട്ടത്താണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും. അവര്‍ നാടിന്റേയും മനുഷ്യന്റേയും ശത്രുക്കളായി മാറുന്നു.

‘വായിക്കുന്നവന് പ്രകൃതി ബോധമുണ്ട്. അവന്‍ പരിസ്ഥിതിയേയും ആവാസ വ്യവസ്ഥയേയും അറിയുന്നു’ ടോള്‍സ്റ്റോയി. വളരെ വായിക്കുന്നവന്‍ വളരെ അറിയുന്നു. വിശാലമായലോകത്ത് വിശാലമായ കാഴ്ചപ്പാടില്‍ ജീവിക്കുന്നു. അവന്‍ പ്രകൃതിയുടെ സ്പന്ദനങ്ങള്‍ ഗ്രഹിക്കുന്നു. പറമ്പും പാടവും, കുന്നും മലയും, പുഴയും തോടും, കിണറും കുളവും, കാടും കാവും ഏതെല്ലാം വിധത്തില്‍ ജീവജാലങ്ങളെ രക്ഷിക്കുന്നു, പോറ്റുന്നു എന്നവന്‍ മനസ്സിലാക്കുന്നു. പ്രകൃതിയിലെ എല്ലാ വിഭൂതികളും വിസ്മയക്കാഴ്ചകളാണവന്.

ഒരിലയെപ്പോലും മനസ്സില്‍ തൊഴുകയാണവന്‍, ജീവന്റെ തുടിപ്പും വ്യാപനവും അതിലവന്‍ ദര്‍ശിക്കുന്നു. ഒരു ഉറുമ്പും ഒരു പുഴുവും ഈ പ്രകൃതിയില്‍ തന്റെ ഉണ്മക്കു സമമായി അവന്‍ കാണുന്നു. വായിക്കുന്നവനാണ് നേതൃസ്ഥാനങ്ങള്‍ക്ക് അര്‍ഹന്‍. അങ്ങനെയുള്ളവരെയാണ് ജനങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. കാരണം അവന്‍ വയല്‍ നികത്തുകയോ കുന്നിടിക്കുകയോ ചെയ്യില്ല, ജീവസമൂഹത്തെ കൊല്ലാക്കൊല ചെയ്യില്ല.

‘വായന ഇല്ലാത്തതാണ് തൊണ്ണൂറു ശതമാനം കുടുംബപ്രശ്‌നങ്ങള്‍ക്കും കാരണ’ മെന്ന് വിനോബഭാവെ ഉദ്‌ബോധിപ്പിക്കുന്നു. വായിക്കുന്ന കുടുംബിനിയുടെ ഉള്‍ക്കാഴ്‌ച്ചയും പെരുമാറ്റത്തിന്റെ വിശേഷമഹിമയും വിവരണാതീതമാണ്. ദാമ്പത്യ ജീവിതത്തിന്റെ പൊരുത്തക്കേടുകള്‍ക്കും വഴക്കുകള്‍ക്കും മഹാ ഔഷധമാണ് വായന. നന്നായി വായിക്കുന്ന ഭാര്യയുടെയും ഭര്‍ത്താവിന്റെയും മനസ് മാന്യമായ സംസ്‌കാരം നിറഞ്ഞതായിരിക്കും. അതുകൊണ്ട് എല്ലാ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും സൗമ്യമായ പരിഹാരങ്ങള്‍ ഉയര്‍ന്നുവരും.

വായനയിലൂടെ സംസ്‌കാര സമ്പന്നതയാര്‍ജ്ജിച്ച ഒരു ഉദ്യോഗസ്ഥന്‍ പൊതു ജനത്തിന്റെ മിത്രമാണ്, അല്ല സ്വത്താണ്. സേവനത്തിന്റെ സമസ്ത ഭാവങ്ങളും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന് പ്രകൃതിദത്തമായ കഴിവുണ്ടാകും. ‘വായിക്കാത്തവന്‍ അഴിമതി ചെയ്യുന്നു. വായിക്കാത്തവന്‍ കോഴവാങ്ങുന്നു’ എന്ന് റൂസ്‌വെല്‍റ്റ്. ‘കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കരുത്, നിര്‍ബന്ധമാണെങ്കില്‍ ഒരു നല്ല പുസ്തകം കൊടുക്കുക’ എന്നാണ് ഡോ.എസ് രാധാകൃഷ്ണന്‍ ഉപദേശിക്കുന്നത്.

ചുരുക്കത്തില്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലെയും അപചയങ്ങള്‍ക്കുള്ള ഒരു സിദ്ധൗഷധമാണ് വായന. വായനയ്‌ക്ക് പൂവിന്റെ സുഗന്ധമാണ്. അതിന് തേനിന്റെ മധുരമാണ്. അത് സ്വര്‍ഗ്ഗീയ സംഗീതമാണ്. വായന ജീവന്റെ സ്പന്ദനമാണ്. ആത്മനിര്‍വൃതിയാണ്. വായിച്ച് വളരണം. വായിച്ചുവളര്‍വരെ വായിക്കണം.

അക്ഷരങ്ങളെ ദര്‍ശിക്കുമ്പോള്‍ വായനയെ പരാമര്‍ശിക്കുമ്പോള്‍ നാം ഹൃദയം കൊണ്ട് നമസ്‌കരിക്കേണ്ട പ്രാത:സ്മരണീയനാണ് ‘ഈ നൂറ്റാണ്ടില്‍ സരസ്വതീ ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍’ എന്ന് സുകുമാര്‍ അഴീക്കോട് അനുസ്മരിച്ച പി.എന്‍. പണിക്കര്‍. ചെറുപ്പകാലത്ത് വായനയെ ജീവനെപ്പോലെ സ്‌നേഹിച്ച പണിക്കര്‍ തന്റെ വീട്ടിലെ പത്രം അയല്‍പക്കത്തുള്ളവരെ വിളിച്ച് ഉറക്കെ വായിച്ചു കേള്‍പ്പിക്കുമായിരുന്നു. തന്റെ മഹാപ്രയത്‌നം കൊണ്ട് രൂപം കൊടുത്ത സനാതനധര്‍മ്മ വായനശാലയിലേക്ക് ഒരു പത്രം കൊണ്ടുവരാന്‍ ഒറ്റത്തോര്‍ത്തുടുത്ത് ആലപ്പുഴയില്‍ നിന്ന് കോട്ടയം വരെ നടന്നു പോയ ചരിത്രം വായനയോടുള്ള സ്‌നേഹത്തിന്റെ ചരിത്രമാണ്.

സാക്ഷര കേരളത്തിന്റെ ശില്‍പ്പിയായ ആ കര്‍മ്മയോഗിയുടെ വേര്‍പാടു ദിനമായ ജൂണ്‍ 19 വായന എന്ന ജ്ഞാനയജ്ഞാചരണത്തിലൂടെ നമുക്ക് അവിസ്മരണീയമാക്കാം. പുത്തനറിവ് അകത്തുള്ള ‘പുത്തകം’ നമുക്കു കൈയിലെടുക്കാം. മഹാനായ ജര്‍മ്മന്‍ ചിന്തകന്‍ ബെര്‍തോള്‍ഡ് ബ്രഹ്ത് പ്രശസ്തമായ തന്റെ വരികളിലൂടെ ആഹ്വനം ചെയ്യുകയാണ്:

‘പട്ടിണിയായ മനുഷ്യാ നീ

പുസ്തകം കൈയിലെടുത്തോളൂ

പുത്തനൊരായുധമാണു നിനക്കത്

പുസ്തകം കൈയിലെടുത്തോളൂ’.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.