ബെംഗളൂരു: കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകത്തില്‍ ഒരൊറ്റ ക്ലാസ് മുറി പോലുമില്ലാത്ത 164 സ്‌കൂളുകള്‍. 36 ശതമാനം സ്‌കൂളുകള്‍ക്കുമുള്ളത് പരമാവധി മൂന്ന് ക്ലാസ്മുറികള്‍ മാത്രം. അധ്യാപകരുടെ എണ്ണം നോക്കി വേണം ക്ലാസ് മുറികള്‍ നിശ്ചയിക്കേണ്ടതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വിചിത്രമായ ഉത്തരവിനെത്തുടര്‍ന്നാണിത്. ആകെയുള്ള 75,484 സ്‌കൂളുകളില്‍ 27,000 ത്തിനും മൂന്നു ക്ലാസ് മുറികള്‍ പരമാവധി. അവയില്‍ത്തന്നെ 2,083 സ്‌കൂളുകളാകട്ടെ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്നു.
തുംകൂരു, ഗ്രാമീണ ബെംഗളൂരു, ചിത്രദുര്‍ഗ, ധാര്‍വാഡ്, കാലാബുര്‍ഗി, ഹാസന്‍ എന്നിവയാണ് കര്‍ണാടകത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാഭ്യാസ ജില്ലകള്‍. ഓരോ സ്റ്റാന്‍ഡേര്‍ഡിനും ഓരോ ക്ലാസ് റൂമുകളാണ് വേണ്ടതെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ഓരോ അധ്യാപകനും ഒരു ക്ലാസ് റൂമെന്ന സര്‍ക്കാരിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് സെന്റര്‍ ഫോര്‍ ചൈല്‍ഡ് ആന്‍ഡ് ദി ലോ അംഗം വി. പി. നിരഞ്ജനാരാധ്യ കുറ്റപ്പെടുത്തി.
















