മുളങ്കുന്നത്തുകാവ് : മദ്യപിച്ച് ലക്കുകെട്ടയാള്‍ കിണറ്റില്‍ വീണു. കൂടെയുണ്ടായിരുന്നയാള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ അഗ്നിശമനവിഭാഗത്തെ അറിയിക്കുകയും അവരെത്തി രക്ഷപ്പെടുത്തുകയും ചെയ്തു. വെളപ്പായ റോഡില്‍ മുളങ്കുന്നത്തുകാവ് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് സമീപത്താണ് സംഭവം. കുറ്റൂര്‍ സ്വദേശി വിത്സന് (49) ആണ് കിണറ്റില്‍ വീണത്. ഒഴിഞ്ഞ പറമ്പില്‍ ഒന്നിച്ചിരുന്ന ഇരുവരും മദ്യപിച്ച ശേഷം മഴ പെയ്തപ്പോള്‍ നടക്കാന്‍ ശ്രമിക്കുന്നതിനിടെ കാലിടറി കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ വീണ ഇയാള്‍ വരമ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ കയറിട്ട് കൊടുത്തെങ്കിലും കയറാന്‍ കഴിഞ്ഞില്ല. തൃശൂരില്‍ നിന്നെത്തിയ അഗ്നിശമന സേനാവിഭാഗമാണ് കരക്ക് കയറ്റിയത്. തുടര്‍ന്ന് പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിലിരിക്കാതെ ബഹളം കൂട്ടുകയായിരുന്നു. കയ്യുടെ എക്സറെയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് ജീവനക്കാര്‍ തിരിച്ചുകൊണ്ടുവരികായിരുന്നു. കൂടെയുണ്ടായിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: