മുളങ്കുന്നത്തുകാവ് : മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് വരുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മെഡിസിന് വാര്‍ഡില്‍ സ്ഥലമില്ലാതായി. ഇതു മൂലം ധാരാളം രോഗികളെ അഡ്മിറ്റ് ചെയ്യാതെ മരുന്ന് കുറിച്ച് നല്കി പറഞ്ഞയച്ചു. പനിക്ക് വേണ്ടി പ്രത്യാക കഌനിക്ക് ഉണ്ടെങ്കിലും ഇതിനായി പ്രത്യാകവാര്ഡ് തുറക്കേണ്ട സാഹചര്യമാണ് മെഡിക്കല്‍ കോളേജിലുള്ളത്.മെഡിസിന് വാര്‍ഡില്‍ പനി ബാധിതര്‍ നിറഞ്ഞതിനാല്‍ മറ്റു രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല. വരും ദിവസങ്ങളില്‍ പനി ബാധിതര്‍ കൂടുതല്‍ എത്തിയാല്‍ സ്ഥിതി ഗുരുതരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: