ചാലക്കുടി: ഹൈന്ദവ വാര്‍ത്താമാധ്യമങ്ങള്‍ പോസ്റ്റോഫീസ് വഴി കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് പരാതി. മേലൂര്‍ പഞ്ചായത്തിലെ കുന്നപ്പിള്ളി പോസ്റ്റോഫീസീല് നിന്നാണ് കേസരി,ഹിന്ദുവിശ്വ, ചിതി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ കൃത്യമായി വീട്ടുകളില്‍ എത്തിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുള്ളത്. പ്രസിദ്ധീകരണങ്ങള്‍ ഒന്നിച്ചാണത്രെ ചിലസമയങ്ങളില്‍ വീടുകളില്‍ എത്തിക്കുന്നത്. അതും കൃത്യമായി ലഭിക്കുന്നില്ലെന്നാണ് പരാതി. ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ല. കൃത്യമായി അയക്കുന്ന പ്രസിദ്ധീകരണങ്ങള്‍ മേല്വിലാസക്കാരന് ലഭിക്കാത്ത സാഹചര്യത്തില്‍ ഇതിനെതിരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്കുവാന് മേലൂരില്‍ ചേര്‍ന്ന സംഘ പരിവാര്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ ഹിന്ദുഐക്യവേദി മേലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കാര്ത്തികേയന് അദ്ധ്യഷത വഹിച്ചു.ദിനില്‍ രവീന്ദ്രന്,റിജു പൂലാനി,ജയന് പുഷ്പഗിരി,ലെജീഷ് മംഗലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: