തൃശൂര്‍: അടിയന്തരാവസ്ഥയുടെ നാല്പത്തിയൊന്നാം വാര്‍ഷികം അസോസിയേഷന് ഓഫ് ദ എമര്‍ജന്‍സി വിക്ടിംസിന്റെ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ആചരിക്കും. 26ന് രാവിലെ 9.30ന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. പീഡനത്തില്‍ ഇന്നും ദുരിതം അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കുന്ന യോഗത്തില്‍ സംസ്ഥാന ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ.വിശ്വനാഥന്, ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്, ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, അസോ.ജനറല്‍ സെക്രട്ടറി പി.ജയകുമാര്‍, ക്ഷേത്രസംരക്ഷണസമിതി ജില്ലാപ്രസിഡണ്ട് എ.പി.ഭരത്കുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ പി.എസ്.അനന്തന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: