അലഹബാദ്: ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന സ്‌കൂളുകളുകളില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടുകളനുസരിച്ച് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന 1200 സ്‌കൂളുകളിലായി 7000ത്തിലധികം മുസ്ലീം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് ശേഷമാണ് മുസ്ലീം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ വര്‍ദ്ധിച്ചത്.
കണക്കുകളനുസരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 30 ശതമാനം വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
പ്ലസ് ടു വരെയുള്ള ക്ലാസുകളിലായി 4672 ആണ്‍കുട്ടികളും 2218 പെണ്‍കുട്ടികളും ആര്‍എസ്എസ് സ്‌കൂളുകളില്‍ പഠിക്കുന്നു. ഈ കുട്ടികളെല്ലാം തന്നെ വളരെ ആവേശത്തോടെ സ്‌കൂളുകളിലെ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ആര്‍എസ്എസും വ്യക്തമാക്കി.
മറ്റു കുട്ടികളെ പോലെ ഇവരും ശ്ലോകങ്ങള്‍, മന്ത്രങ്ങള്‍ എന്നിവ ജപിക്കുന്നതിന് ഒത്തുകൂടാറുണ്ട്. കൂടാതെ സൂര്യനമസ്‌ക്കാരത്തോടെ ദിനാരംഭം കുറിക്കുന്ന ഇവര്‍ വന്ദേമാതരം പാടുന്നതിലും വേദങ്ങള്‍ ഉരുവിടുന്നതിലും പങ്കുകൊള്ളുന്നു.
ആര്‍എസ്എസ് മുസ്ലീം വിരുദ്ധ സമീപനമാണ് കൈക്കൊള്ളുന്നതെന്ന പലരുടേയും വാദങ്ങള്‍ തകര്‍ക്കുന്നതാണ് പുതിയ വാര്‍ത്ത.
















