ന്യൂദല്‍ഹി: ഭാരതത്തിന്റെ വിദേശ നിക്ഷേപത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വന്‍ വര്‍ധനയെന്ന് സുഷമ സ്വരാജ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 43 ശതമാനമാണ് വര്‍ധന. 55 ബില്യണ്‍ ഡോളറായി നിക്ഷേപം. ഈ വര്‍ഷാവസാനത്തോടെ ഭാരതവുമായി സഹകരണമില്ലാത്ത ഒരു രാജ്യം പോലും ഈ ഭൂഗോളത്തിലുണ്ടാകില്ലെന്നും സുഷമ പറഞ്ഞു.
വെറുതെ വീട്ടിലിരുന്നാല്‍ വിദേശ നിക്ഷേപമെത്തില്ലെന്നും പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തെ അപഹസിക്കുന്നവര്‍ക്കുള്ള മറുപടിയായി വിദേശകാര്യ മന്ത്രി പറഞ്ഞു. സാര്‍ക്ക് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും. 98 ലക്ഷം പാസ്‌പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം നല്‍കി. ഈ വര്‍ഷമത് 1.3 കോടിയാക്കും. ആധാര്‍ കാര്‍ഡ് അടക്കം ചില തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാല്‍ പോലീസ് വെരിഫിക്കേഷനു മുന്‍പ് പാസ്‌പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
















