Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കമ്മ്യൂണിസത്തിനാവാത്ത ഒരു ‘കണ്ടെത്തല്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 09:38 pm IST
inVicharam

‘സോവിയറ്റ് യൂണിയന്‍ എന്റെ ആത്മാവിലേക്ക് കാര്‍ക്കിച്ച് തുപ്പുകയായിരുന്നു’ എന്ന് വിഖ്യാതനായ സംവിധായകന്‍ ആന്ദ്രെ താര്‍ക്കോവ്‌സ്‌കിയെക്കൊണ്ട് പറയിപ്പിച്ചത് സ്റ്റാലിനിസത്തിന്റെ തേര്‍വാഴ്ചയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഞെരിഞ്ഞമര്‍ന്നപ്പോഴായിരുന്നു. അനന്തതയുടെ പ്രശ്‌നങ്ങളെക്കുറിച്ച് അജ്ഞനായിരുന്ന കാറല്‍മാര്‍ക്‌സിന്റെ വിവേകംപോലും മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഇല്ലാതെപോയതിന്റെ ദുരന്തഫലം ഏറ്റവും തീക്ഷ്ണമായി അനുഭവിക്കേണ്ടിവന്നത് ഇരുപതാം നൂറ്റാണ്ടിന്റെ കലയായ സിനിമയ്‌ക്കാണ്.

‘സാക്രിഫൈസ്’ സംവിധാനം ചെയ്ത താര്‍ക്കോവ്‌സ്‌കി മുതല്‍ ‘ഒരു ആരാച്ചാരുടെ ജീവിതത്തില്‍നിന്നുള്ള ഒരു ദിവസം’ എടുത്ത ജോഷി ജോസഫ് വരെ ഇതിന്റെ ഇരകളാണ്.

റഷ്യയുടെ പൈതൃകത്തിലേക്കും ആത്മാവിലേക്കും തിരിഞ്ഞുനോക്കിയതാണ് ജോസഫ് സ്റ്റാലിന്റെ കാലത്തെ ഇടതുപക്ഷത്തിന് താര്‍ക്കോവ്‌സ്‌കിയെ അനഭിമതനാക്കിയത്. സ്റ്റാലിനാധിപത്യകാലത്ത് വേരുറപ്പിച്ച കേരളത്തിലെയും ഭാരതത്തിലെയും കമ്മ്യൂണിസ്റ്റുകള്‍ക്ക് ആത്മീയവിരോധം പൈതൃകമായി ലഭിക്കുകയുണ്ടായി.

അക്ഷരമില്ലാത്തവന്റെ പോലും അവകാശമായ സിനിമയുടെ മേഖലയിലും പ്രത്യക്ഷമായും പരോക്ഷമായും ഈ അസഹിഷ്ണുത അവര്‍ പ്രകടിപ്പിച്ചുപോന്നിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെയും ജയരാജിന്റെയും പ്രിയദര്‍ശന്റെയുമൊക്കെ സിനിമകളോട് ഇടതുപക്ഷം നടത്തിയ ‘കുരിശുയുദ്ധ’ങ്ങളും ‘ജിഹാദു’കളും ഇനിയും മറക്കാറായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ വേണം 2010-ലെ ‘ഇന്ത്യന്‍ പനോരമ’ തെരഞ്ഞെടുത്ത ‘കാല്‍ച്ചിലമ്പ്’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എം.സുകുമാര്‍ജി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയായ ‘കണ്ടെത്തലി’നോട് ഇടതുപക്ഷ കോണുകളില്‍നിന്ന് ഉയരുന്ന എതിര്‍പ്പുകളെ കാണേണ്ടത്.

സിനിമയെന്നാല്‍ മൂലധന താല്‍പ്പര്യങ്ങളുടെയും ദൃശ്യവിസ്മയങ്ങളുടെയും സൂപ്പര്‍സ്റ്റാറുകളുടെയുമൊക്കെ വിഹാരരംഗമല്ലെന്ന് വിശ്വസിക്കുന്ന സുകുമാര്‍ജി വര്‍ത്തമാനകാലത്തെ സങ്കീര്‍ണമായ ഒരു പ്രശ്‌നത്തെയാണ് ‘കണ്ടെത്തലി’ലൂടെ ആവിഷ്‌കരിക്കുന്നത്. കേരളീയ സമൂഹം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും ഭൗതികമായ പരിഹാരം ഇല്ലെന്നതാണ് സത്യം. എന്നിട്ടും ബദല്‍മാര്‍ഗങ്ങള്‍ ആരായുന്നതിലെ വിമുഖതയ്‌ക്ക് കാരണം നമ്മുടെ സമൂഹത്തെ വിട്ടൊഴിയാത്ത ഇടതുപക്ഷാശയങ്ങളുടെ പ്രേതബാധയാണ്. അഭ്രപാളിയിലെ ആത്മാന്വേഷണത്തിലൂടെ ഈ വൈമുഖ്യത്തെ ധീരമായി വെല്ലുവിളിക്കുകയാണ് ‘കണ്ടെത്തല്‍’ എന്ന സിനിമ.

ആഗോളതലത്തില്‍ 30 സെക്കന്റില്‍ ഒരു കുട്ടിയെ വീതം കാണാതാവുന്നു എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. രക്ഷിതാക്കളുടെ മനസ്സില്‍ തീകോരിയിടുന്ന ഈ തിരോധാനങ്ങള്‍ ദിവസേനയെന്നോണം കേരളത്തിലും സംഭവിക്കുന്നു. കൂട്ടുകുടുംബങ്ങളിലെ വര്‍ധിച്ച അംഗസംഖ്യയും ദാരിദ്ര്യവുമൊക്കെയാണ് പണ്ടുകാലങ്ങളില്‍ ഇത്തരം ഒളിച്ചോട്ടങ്ങള്‍ക്ക് ആണ്‍കുട്ടികളെ പ്രേരിപ്പിച്ചതെങ്കില്‍ ഇന്ന് സമ്പന്നതയുടെ മടിത്തട്ടില്‍നിന്നാണ് ഏക മകന്‍ അണുകുടുംബത്തിലെ വിദ്യാസമ്പന്നരായ മാതാപിതാക്കളെ ഉപേക്ഷിച്ചുപോകുന്നത്. ഇവിടെ പ്രശ്‌നം ഭൗതികമല്ലെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാവുന്നു.

അപ്പോള്‍ പരിഹാരവും ഭൗതികതലത്തില്‍ ഒതുക്കാനാവില്ലെന്ന കണ്ടെത്തല്‍ തന്നെയാണ് ‘കണ്ടെത്തല്‍’ നടത്തുന്നത്.

കുടുംബജീവിതത്തില്‍ വലിയൊരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ അതിനുമുന്നില്‍ തളരാതെ, തകരാതെ ഒരാള്‍ക്ക് എങ്ങനെ ആ പ്രതിസന്ധിയെ മുറിച്ചുകടക്കാനാവുമെന്ന ലക്ഷ്യമാണ് ‘കണ്ടെത്തല്‍’ എന്ന സിനിമ മുന്‍നിര്‍ത്തുന്നത്. പൗരാണികമായ ഉപനിഷദ് ജ്ഞാനവും യോഗ-ധ്യാന മാര്‍ഗങ്ങളും ഉള്ളടങ്ങുന്ന ആത്മീയതയാണ് അതീജിവനത്തിനുള്ള ഏകമാര്‍ഗമെന്ന് ഈ സിനിമ സങ്കോചമേതുമില്ലാതെ സാക്ഷ്യപ്പെടുത്തുന്നു. കഥാപാത്രങ്ങളിലൂടെ, സംഭവപരമ്പരയിലൂടെ വ്യക്തിയും സമൂഹവും അകപ്പെടുന്ന പ്രതിസന്ധികളുടെ പരിഹാരങ്ങള്‍ക്ക്

ആത്മീയമായ ഒരു തലം വികസിപ്പിച്ചെടുക്കുകയാണ് ഈ സിനിമ ചെയ്യുന്നത്.

അസ്തിത്വത്തിന്റെ ആത്യന്തികതലത്തെക്കുറിച്ച് ഉറച്ചബോധ്യമുള്ളയാളാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. അതുകൊണ്ടുതന്നെ തന്റെ സിനിമയുടെ നേര്‍ക്ക് ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുനേരെ മുഖം തിരിക്കുന്നില്ല. ആത്മീയതയെ പ്രതിനിധീകരിച്ച് ‘പൂര്‍വികന്‍’ എന്നൊരു അമാനുഷിക കഥാപാത്രം ഈ സിനിമയുടെ സവിശേഷതയാണ്. സിനിമയെ കാവിവല്‍ക്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ഈ കഥാപാത്രത്തിന്റെ സൃഷ്ടിയെന്ന വിമര്‍ശനം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നതിന് മുന്‍പുതന്നെ ഉയര്‍ന്നുകഴിഞ്ഞു.

”ഇങ്ങനെയൊരു കഥാപാത്രം സിനിമയെ സംബന്ധിച്ച് മാത്രമല്ല, ഏതൊരാളുടെ ജീവിതത്തിലും യാഥാര്‍ത്ഥ്യമല്ലേ? ഞാനും നിങ്ങളുമൊക്കെ കോശനിര്‍മിതമായ ശരീരിയാണെങ്കില്‍ നമുക്കെങ്ങനെയാണ് പൂര്‍വികാനുമാനങ്ങളെ തള്ളിക്കളയാനാവുക? തങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്ന ശീലമുള്ള ഏതൊരാളുടേതുമാണ് ഈ പൂര്‍വികാനുഭവം. അതുകൊണ്ടാണ് ‘പൂര്‍വികന്‍’ ഈ സിനിമയുടെ കേന്ദ്രകഥാപാത്രമായത്” എന്നാണ് ‘കണ്ടെത്തലി’ന്റെ സംവിധായകന് പറയാനുള്ളത്.

‘പൂര്‍വികന്‍’ എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തി ‘കണ്ടെത്തല്‍’ എന്ന സിനിമ കാവിവല്‍ക്കരണമാണെന്ന വിമര്‍ശനത്തിനു പിന്നില്‍ സങ്കുചിതമായ ഒരു രാഷ്‌ട്രീയവും മറഞ്ഞിരിക്കുന്നുണ്ട്. കേരളത്തിന്റെ മണ്ണില്‍ ആത്മീയതയുടെ വിത്തുപാകിയ ഒരു സന്യാസിവര്യനാണ് ഈ പൂര്‍വികന്റെ ആദിരൂപം എന്ന് വിമര്‍ശകരില്‍ ചിലര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

ഐക്യകേരളം ഇന്ന് എത്തിനില്‍ക്കുന്ന ദുരവസ്ഥയ്‌ക്ക് കാരണം ആത്മീയതയും ഭൗതികതയും വെള്ളം കടക്കാത്ത അറകളായി കാണാതിരുന്ന, ഹിന്ദുത്വം ഉള്ളടങ്ങിയ ഭാരതീയ നവോത്ഥാന പൈതൃകത്തെ സ്ഥാപിതശക്തികള്‍ ബോധപൂര്‍വം അട്ടിമറിച്ചതാണ്. ഇതില്‍നിന്ന് മഹത്തായ ഒരു മടക്കയാത്രയ്‌ക്ക് കേരളീയ മനസ്സിനെ പ്രേരിപ്പിക്കാനുള്ള സര്‍ഗാത്മകശേഷി ‘കണ്ടെത്തല്‍’ എന്ന സിനിമയ്‌ക്കുണ്ട്. അതിന്റെ നിറം കാവിയാവുക സ്വാഭാവികം. ഭരണാധികാരത്തിന്റെ പിന്‍ബലത്തില്‍ കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങളില്‍ അഭിരമിച്ച് സമൂഹത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ സിനിമ നല്‍കുന്നത് വിപല്‍ സന്ദേശം തന്നെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.