പനജി: ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷന്റെ മുൻ ഭാര്യ സൂസന്ന ഖാനെതിരെ ഗോവ പോലീസ് അനധികൃതമായി പണം തട്ടിയ സംഭവത്തിൽ കേസ് റജിസ്ട്രർ ചെയ്തു. മുംബൈയിലെ പ്രശസ്ത ഇന്റീയർ ഡിസൈൻകാരിയായ സൂസന്ന 1.87 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് പോലീസ് കേസെടുത്തത്.
റിയൽ എസ്റ്റേറ്റ് കമ്പനിയായ എംജീ എന്റർപ്രൈസസിന്റെ വർക്കുകൾ ലഭിക്കാൻ ആർക്കിടെക് എന്ന് ചമഞ്ഞ് കമ്പനിയുമായി 2013 സെപ്റ്റംബറിൽ ഉടമ്പടി ഉണ്ടാക്കുകയായിരുന്നുവെന്ന് എഎൻഐ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിനായി 1.87 കോടി രൂപയാണ് കമ്പനിയിൽ നിന്നും സൂസന്ന കൈപ്പറ്റിയത്. എന്നാൽ പറഞ്ഞ കാലയളവിനുള്ളിൽ സൂസന്നക്ക് കരാർ പൂർത്തീകരിക്കാനുമായില്ല.
അംഗീകൃത ആര്‍കിടെക്റ്റാണെന്ന വ്യാജേനയാണ് സുസൈന്‍ എംജീ പ്രോപ്പര്‍ട്ടീസിനെ സമീപിച്ചതെങ്കിലും കൗണ്‍സില്‍ ഒഫ് ആര്‍ക്കിടെക്ചറുമായി ബന്ധപ്പെട്ടപ്പോഴാണ് സുസൈന് രജിസ്‌ട്രേഷന്‍ ഇല്ലെന്ന് കണ്ടെത്തിയതെന്ന് കമ്പനിയുടെ മാനേജിങ്ങ് പാര്‍ട്ണര്‍ മധു ഗുപ്ത പറഞ്ഞു. തുടർന്ന് മധു ഗുപ്ത പനജി പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു.
















