മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട നിലയില്‍. ദമ്പതികളും ഒരു സ്ത്രീയുമാണ് മീററ്റിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇന്‍ഷ്വറന്‍സ് കമ്പനിയിലെ അസിസ്റ്റന്റ് മാനേജര്‍ ചന്ദ്രശേഖര ഗുപ്ത(52) അദ്ദേഹത്തിന്റെ ഭാര്യ പൂനം ഗുപ്ത(50) എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ മരിച്ച സ്ത്രീയാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഇവരുടെ മൃതദേഹങ്ങളില്‍ മൂര്‍ച്ഛയുള്ള ആയുധം കൊണ്ടുള്ള മുറിവുകളുണ്ടായിട്ടുണ്ട്. ദാരുണമായ സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്.
















