Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യോഗയും സ്വാദ്ധ്യായവും ചില അറിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 09:47 pm IST
in Vicharam

അതിപുരാതനമായ ഒരു സയന്‍സാണ് യോഗ. ഈ ശാസ്ത്രം അതിന്റെ പ്രത്യേകതയാല്‍ വേറിട്ട് നില്‍ക്കുന്നു. യോഗ സര്‍വ്വമതങ്ങളുടെയും മാതാവായ ഹിന്ദുമതത്തിന്റെ ഭാഗമാണ്. യോഗപരിശീലിക്കുകവഴി ഒരു മനുഷ്യന്റെ വ്യക്തിത്വം അതിന്റെ പൂര്‍ണ്ണതയില്‍ എത്താനും, മനസ്സ്, ബുദ്ധി വ്യക്തിയുടെ ശരീരം, ആദ്ധ്യാത്മികം ഈ നാല് തലങ്ങളും വികാസം പ്രാപിക്കുകയും വ്യക്തിത്വത്തിന്റെ പൂര്‍ണ്ണതയില്‍ എത്തിച്ചേരുകയും ചെയ്യുന്നു.

യോഗസാധനയില്‍ ഒഴിച്ചുകൂടാനാകാത്ത, വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് സ്വാദ്ധ്യായഃ യോഗ സൂത്രം അനുസരിച്ച് വിധിച്ചിട്ടുള്ള അഷ്ടാംഗമാര്‍ഗ്ഗം. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണിത്. ഇതില്‍ നിയമം പ്രവൃത്തിപരമായ സാധനയാണ്. ഇത് അഞ്ച് അംഗങ്ങള്‍ ഉണ്ട് ശൗചം, സന്തോഷം, തപസ്, സ്വാദ്ധ്യായം, ഈശ്വര പ്രണിദാനം.

യോഗ പരിശീലിക്കുമ്പോള്‍ സാധാരണ ഗതിയില്‍ ആദ്യം ശരീരതലത്തില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു. ബാഹ്യതലത്തില്‍ മാത്രമല്ല ശരീരത്തിന്റെ ആന്തരാവയവങ്ങള്‍ക്കും ഗ്രന്ഥികള്‍, അസ്ഥിവ്യവസ്ഥ നാഡീഞരമ്പുകള്‍, ചലനവ്യൂഹം, രക്തചംക്രമണവ്യൂഹം തുടങ്ങി എല്ലാ വ്യൂഹങ്ങള്‍ക്കും ആരോഗ്യം നല്‍കാന്‍ യോഗ പരിശീലനത്തിന് സാധ്യമാകുന്നു. ആസന പ്രാണായാമ പരിശീലനംവഴി കായികവും മാനസികവുമായ സംഘര്‍ഷങ്ങള്‍ ഒഴിവാകുന്നു.

അതുവഴി ആന്തരികമായ ഊര്‍ജ്ജവും ഉന്മേഷവും വര്‍ദ്ധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഒരിക്കലും പതറാത്ത മനസ്സിന്റെ ഉടമയായിത്തീരുന്നു. എത്ര ദുര്‍ബലപ്പെട്ട മനസ്സിനെയും ശരീരത്തെയും ബലപ്പെടുത്താന്‍ ഈ ശാസ്ത്രത്തിന് കഴിയും. യോഗ പരിശീലിക്കുന്ന വ്യക്തിയില്‍നിന്ന് മാനസിക രോഗങ്ങളും മനഃചഞ്ചലതകളും ഓടിയകലും. വളരെയധികം മനോബലമുള്ള വ്യക്തിത്വത്തിന്റെ ഉടമയാകും.

യോഗ നിത്യം പരിശീലിക്കുന്ന വ്യക്തിക്ക് മറ്റുള്ളവരേക്കാള്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. സാഹചര്യത്തെയും സന്ദര്‍ഭത്തെയും കണക്കിലെടുത്ത് പ്രായോഗിക തലത്തില്‍ കാര്യങ്ങള്‍ സൂക്ഷ്മതയോടുകൂടി ചെയ്യുവാന്‍ സാധിക്കും. കര്‍മ്മമേഖല മെച്ചപ്പെടുത്താനും മറ്റ് രംഗങ്ങളില്‍ (കുടുംബനാഥനായും ഭാര്യയായും അമ്മയായും മകളായും…) ശോഭിക്കുവാന്‍ സാധിക്കും. മനഃസംഘര്‍ഷങ്ങളും വിക്ഷോഭങ്ങളും അകന്ന് ആന്തരിക ഊര്‍ജ്ജവും ഉന്മേഷവും വര്‍ദ്ധിക്കുന്നു. യോഗ പരിശീലിക്കുമ്പോള്‍ നാമറിയാതെ തന്നെ നമ്മുടെ മനോനില, ബുദ്ധി ഇവയുടെ പുരോഗമനം നടക്കുന്നു.

അതിനാല്‍ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസം വരികയും ഇന്ദ്രിയ മനോബുദ്ധികളുടെ നിയന്ത്രണം ക്രമത്തില്‍ കൈവരുകയും ചെയ്യുന്നു.

മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കലാണ് യോഗ. മനസ്സിനെ നിയന്ത്രിക്കുന്നതിലൂടെ ശരീരത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. വളരെ ചെറിയ പ്രായത്തില്‍തന്നെ യോഗ പഠിക്കുകയും പ്രായോഗികതലത്തില്‍ കൊണ്ടുവരികയും ചെയ്യേണ്ടതാണ്. ഇതിലൂടെ വ്യക്തിവികാസം സാധ്യമാകുന്നു. ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേചന ശക്തിയുള്ളവരായി വരുംതലമുറയെ വാര്‍ത്തെടുക്കാന്‍ യോഗശാസ്ത്രത്തിന് സാധിക്കും.

ആസന പ്രാണായാമം പരിശീലിക്കുമ്പോള്‍ ഭക്ഷണനിയന്ത്രണം വളരെ സുപ്രധാനമായ ഒരു കാര്യമാണ്. അധിക ഭക്ഷണം കഴിക്കരുത്. മിതത്വം പാലിക്കണം. എന്നാല്‍ പോഷകഗുണമുള്ള ഭക്ഷണം കഴിക്കണം. സസ്യാഹാരം കഴിക്കുക, മാംസാഹാരം കഴിക്കരുത്. മാംസാഹാരം ദഹിപ്പിക്കത്തക ജഠരാഗ്നി മനുഷ്യശരീരത്തിലില്ല. മാംസഹാരം ദഹിപ്പിക്കാന്‍ വൃക്ക ഉള്‍പ്പെടെയുള്ള മനുഷ്യന്റെ ആന്തരിക അവയവങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. മൃതകോശങ്ങള്‍ രക്തത്തില്‍ അടിഞ്ഞുകൂടുന്നു. നാം കഴിക്കുന്ന ആഹാരത്തിന്റെ സൂക്ഷ്മാംശം സൂക്ഷ്മ ശരീരമായും സ്ഥൂലാംശം സ്ഥൂലശരീരമായും മാറുന്നു. സ്വഭാവവും ആഹാരവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. ക്ഷമ കൈവരിക്കുവാന്‍ സസ്യാഹാരം ശീലമാക്കുക. അതും രണ്ട് നേരം മാത്രം.

നമ്മുടെ ചിന്താശക്തി എല്ലായ്‌പ്പോഴും ശുദ്ധമാക്കി വയ്‌ക്കുക. ചിന്ത വസ്തുനിഷ്ഠവും യുക്തിയുക്തവുമായി നില്‍ക്കണമെങ്കില്‍ സസ്യാഹാരം ശീലിക്കേണ്ടത് അത്യാവശ്യംതന്നെ. എപ്പോഴും പോസീറ്റിവായി ചിന്തിക്കുക, പ്രവര്‍ത്തിക്കുക. പോസീറ്റീവ് ചിന്താഗതി ജീവിതത്തിന്റെ ഉന്നതിക്ക് കാരണമാകുന്നു. മനസ്സിനെ സംശുദ്ധമാക്കുക. ഇതിലൂടെ മനസ്സിനെയും ചിന്തയേയും ശുദ്ധീകരിക്കുവാന്‍ സാധിക്കും. പണ്ട് ത്രിസന്ധ്യാ സമയത്ത് എല്ലാ വീടുകളിലും വിളക്ക് കൊളുത്തി നാമം ജപിക്കുകയും, രാമായണം വളരെ ഉറക്കെ എല്ലാവരും കേള്‍ക്കത്തക്ക രീതിയില്‍ വായിക്കുകയും ചെയ്തിരുന്നു.

ഈ നാമസങ്കീര്‍ത്തനത്തിന്റെ ശീലുകള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയും ആ അന്തരീക്ഷം ആദ്ധ്യാത്മികതയാല്‍ മുഖരിതമായിത്തീരുകയും അവിടമാകെ പോസിറ്റീവ് എനര്‍ജി ഉണ്ടാവുകയും ചെയ്യുന്നു. ഇത് നമ്മുടെ മനസ്സും ശരീരവും ആദ്ധ്യാത്മിക ചിന്തയാല്‍, പോസിറ്റീവ് എനര്‍ജിയാല്‍ നിറയ്‌ക്കുവാന്‍ കഴിയും. എന്നാല്‍ ഇന്ന് അത് വെറുമൊരു വഴിപാടായി മാറിയിരിക്കുന്നു. ആര്‍ക്കോവേണ്ടി വിളക്ക് കൊളുത്തി വയ്‌ക്കുന്നു. കൃഷ്ണനാമവും രാമനാമവും ദേവീസ്തുതികളുംകൊണ്ട് അന്തരീക്ഷം മുഖരിതമാകേണ്ടിടത്ത് ടി.വി. എന്ന മാധ്യമത്തിന്റെ ശബ്ദകോലാഹലം നിറയുന്നു. ഇത് ശരീരത്തെയും മനസ്സിനെയും അന്തഃരീക്ഷത്തെയും അശുദ്ധമാക്കുന്നു. കേള്‍ക്കുന്നതൊക്കെ രാമനാമമായും, കാണുന്നതൊക്കെ രാമനായും മനസ്സിനെയും ശരീരത്തിനെയും സംശുദ്ധമാക്കാന്‍ ഏറ്റവും ഉതകുന്ന സമയമാണ് കര്‍ക്കിടക മാസം.

ഒരു മനുഷ്യനെ സംബന്ധിച്ച് അവന്റെ ബന്ധമോക്ഷങ്ങളെ നിയന്ത്രിക്കുന്നത് അവന്റെ മനസ്സാണ് എന്ന് കൈവല്യ ഉപനിഷത്ത് പ്രസ്താവിക്കുന്നു. മനസ്സ് എപ്രകാരമാണോ അപ്രകാരമാണ് മനുഷ്യന്‍ എന്ന് പറയുന്നതില്‍ തെറ്റില്ല. മനുഷ്യമനസ്സില്‍ ഉണ്ടാകുന്ന സങ്കല്‍പ്പമാണ് ഇച്ഛാശക്തിയായും പിന്നീട് ക്രിയാശക്തിയായും മനുഷ്യന്റെ എല്ലാ കര്‍മ്മങ്ങളെയും നിയന്ത്രിക്കുന്നത്. മനസ്സ് ദുഷിച്ചാല്‍ ശരീരവും ദുഷിക്കും.

ശരീരത്തിന്റെ ദൂഷ്യം രോഗമായി മാറുന്നു. മനസ്സിനെയും ശരീരത്തിനെയും നിയമ്യേന നിയന്ത്രിക്കുന്നത് യോഗം.

ഏതൊരു കാര്യം ആര്‍ക്ക് ചെയ്തുകൊടുക്കുമ്പോഴും അവനവന്‍ നേടുമ്പോഴും ഞാന്‍ നേടി, ഞാന്‍ ചെയ്ത് കൊടുത്തു, എന്നെക്കൊണ്ട് ഇതെല്ലാം സാധിക്കുന്നു, ഞാന്‍ ഒരു സംഭവമാണ് ഈ തോന്നല്‍ ഉണ്ടാകരുത്. അഹം പാടില്ല. എന്ത് കാര്യം ചെയ്യുമ്പോഴും ഭഗവത് സമര്‍പ്പണ ബുദ്ധിയോടുകൂടി ചെയ്യുക. അതായത് ഭഗവാനുവേണ്ടി ചെയ്യുക. മാനവസേവ മാധവസേവയായി കാണാന്‍ പഠിക്കുക. മറ്റൊരാള്‍ പുകഴ്‌ത്തുമ്പോള്‍ ആ വാക്കുകള്‍ ഇഷ്ടപ്പെടുകയും പുകഴ്‌ത്തുന്നവര്‍ക്ക് അടിമപ്പെടുകയും ചെയ്യുന്ന സ്വഭാവം ഭൂഷണമല്ല. മറിച്ച് വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കണം വിമര്‍ശനത്തെ സ്വീകരിക്കുകവഴി സ്വയം തിരുത്താന്‍ സാധിക്കും.

പുകഴ്‌ത്തുകയും ഇകഴ്‌ത്തുകയും ചെയ്യുന്നതിനെ സമദൃഷ്ടിയില്‍ കാണാന്‍ പഠിക്കുക. മറ്റൊരാളുടെ ഉദ്ദേശ്യശുദ്ധിയെ വിലയിരുത്തുവാനുള്ള ആത്മജ്ഞാനം ഉണ്ടാക്കി എടുക്കുകവഴി ഉന്നതി ഉണ്ടാകും.

നമ്മുടെ പൗരാണികതയും അതിന്റെ അമൂല്യതകളും കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ ജീവിതചര്യ ഉള്‍ക്കൊള്ളുന്ന യോഗ എന്ന ശാസ്ത്രം നാം ഓരോരുത്തരുടെയും ജീവിതത്തെ ധന്യമാക്കിത്തീര്‍ക്കുകയും വ്യക്തിത്വത്തെ പ്രഭാപൂരിതവും ആക്കുന്നു. നമ്മുടെ ജീവിതയാത്രയില്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കൈത്താങ്ങായി, വേദന സംഹാരിയായി ഈ ശാസ്ത്രം പ്രയോജനപ്പെടും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

Kerala

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

Kerala

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.