ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെ സ്‌റ്റേഡിയം
വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുന്നു
ന്യൂദല്‍ഹി: ശ്രീലങ്കയിലെ ജാഫ്‌നയിലുള്ള ദുരൈരപ്പ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ശ്രീലങ്കന്‍ പ്രസിഡന്റ് നേരിട്ട് പങ്കെടുത്ത ചടങ്ങില്‍ മോദി ദല്‍ഹിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ജാഫ്‌നയിലെ മുന്‍ മേയറായിരുന്ന അന്തരിച്ച ആല്‍ഫ്രഡ് തമ്പിരാജ് ദുരൈരപ്പയുടെ പേരില്‍ ഭാരതം ഏഴുകോടി രൂപ മുടക്കി നവീകരിച്ചെടുത്തതാണ് പുതിയ സ്റ്റേഡിയം.
1850 പേര്‍ക്ക് ഇരിക്കാവുന്നതാണ് സ്റ്റേഡിയം. തകര്‍ന്നു കിടന്ന ഇതിന്റെ നവീകരണം ഭാരതം ഏറ്റെടുക്കുകയായിരുന്നു. അന്താരാഷ്‌ട്ര യോഗാ ദിനം നവീകരിച്ച ഈ സ്റ്റേഡിയത്തില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. എണ്ണായിരത്തോളം ആളുകളെയാണ് യോഗപ്രദര്‍ശനത്തില്‍ പ്രതീക്ഷിക്കുന്നത്.
















