വാഷിങ്ടൺ: കോപ്പ അമേരിക്ക ഫുട്ബോളിൽ കൊളംബിയ സെമി ഫൈനലിൽ പ്രവേശിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ പെറുവിനെ തകർത്താണ് കൊളംബിയ സെമി ബെർത്ത് ഉറപ്പാക്കിയത്. 4-2 നായിരുന്നു ജയം.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോൾ അടിക്കാതിരുന്ന സാഹചര്യത്തിലാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 2004 ശേഷം ആദ്യമായാണ് കൊളംബിയ കോപ്പ അമേരിക്കയുടെ സെമിയിൽ പ്രവേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: