പാരീസ്: സ്വീഡനെ തകർത്ത് ഇറ്റലി പ്രീ-ക്വാർട്ടറിൽ കടന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇറ്റലി സ്വീഡനെ തോൽപിച്ചത്. മത്സരം അവസാനിക്കാൻ രണ്ട് മിനിട്ട് ബാക്കി നിൽക്കെ ഇറ്റലിയുടെ പതിനേഴാം നമ്പർ താരം ഏദർ ഗോൾ കണ്ടെത്തുകയായിരുന്നു.
സിമോണ്‍ സാസയുടെ പാസില്‍നിന്നായിരുന്നു ഏദർ ഗോൾ നേടിയത്. മത്സരത്തിന്റെ ഏറിയ പങ്കും സ്വീഡനു അനുകൂലമായിരുന്നെങ്കിലും ഗോൾ നേടാൻ അവർക്കായില്ല. സ്വീഡന്റെ മികച്ച പ്രതിരോധ നിരയെ മറികടന്നാണ് ഏദർ ഗോൾ നേടിയത്.
മത്സരത്തിൽ ഇറ്റാലിയന്‍ ഗോളി ജിയൂലി ബഫണ് മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. ജൂണ്‍ 23ന് നടക്കുന്ന അവസാന ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഇറ്റലി അയര്‍ലന്‍ഡിനെയും സ്വീഡന്‍ ബെല്‍ജിയത്തെയും നേരിടും.
















