മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടും തൂണായ വിരാട് കോഹ്‌ലി 34 കോടി രൂപയുടെ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി. മുംബൈയിലെ ഓംകാർ ഗ്രൂപ്പിന്റെ വർളിയിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് കോഫ്‌ലി ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയത്.
ഓംകാർ ഗ്രൂപ്പിന്റെ സൂപ്പർ ലക്ഷ്വറി പ്രോജക്ടിന്റെ സി ടവറിലെ 35മത്തെ നിലയിലാണ് കോഹ്‌ലിയുടെ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 7,171 സ്ക്വയർ ഫീറ്റിൽ അഞ്ച് ബെഡ്റൂമുള്ളതാണ് അപ്പാർട്ട്‌മെന്റ്. നേരത്തെ ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിംഗ് 2014ൽ ഇതേ ഫ്ലാറ്റ് സമുച്ചയത്തിൽ സി ടവറിലെ 29മത്തെ നിലയിൽ സ്വന്തമായി അപ്പാർട്ട്‌മെന്റ് വാങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം കോഹ്‌ലിയും കാമുകി അനുഷ്ക ശർമ്മയും ഒന്നിച്ചാണ് ഓംകാർ ഗ്രൂപ്പിന്റെ ഓഫീസിൽ അപ്പാർട്ട്മെന്റ് വാങ്ങാനായി എത്തിയത്. അറബിക്കടലിലേക്കു തുറന്നിരിക്കുന്ന രീതിയിലാണ് മൂന്നു ടവറുകളുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം ഓംകാര്‍ ഗ്രൂപ്പ് നിര്‍മിച്ചിരിക്കുന്നത്.
















