ലക്നൗ: മുസ്ലീങ്ങളുടെ അക്രമങ്ങളാല്‍ ഹിന്ദു കുടുബങ്ങള്‍ക്ക് കൂട്ടപലായനം ചെയ്യേണ്ടി വന്ന യുപിയിലെ കൈരാന ഗ്രാമത്തിലേക്ക് ബിജെപി നേതാവ് സംഗീത് സിങ് സോമിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘പൈദല്‍ നിര്‍ഭയ യാത്ര’ പോലീസ് തടഞ്ഞു.
സംഘര്‍ഷാവസ്ഥ തുടരുന്ന കൈരാനയിലേക്കു പ്രവേശിക്കുന്നതില്‍നിന്നാണ് സംഗീത് സിങ് സോമിനെ തടഞ്ഞത്. ജനങ്ങളുടെ സുരക്ഷയും സംഘര്‍ഷാവസ്ഥയും കണക്കിലെടുത്താണ് ജാഥ തടഞ്ഞതെന്ന് പോലീസ് അറിയിച്ചു.
തത്കാലത്തേക്കു തങ്ങള്‍ യാത്ര നിര്‍ത്തുകയാണെന്ന് അറിയിച്ച സംഗീത് സോം 15 ദിവസത്തിനുള്ളില്‍ കൈരാനയിലെ സംഘര്‍ഷാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ മാര്‍ച്ച് പുനരാരംഭിക്കുമെന്നും പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും വര്‍ഗ്ഗീയ കലാപങ്ങള്‍ ഉടലെടുക്കുന്ന ഇവിടങ്ങളിലെ ജനങ്ങളില്‍ ഭയരഹിതമായ ആത്മവിശ്വാസം ഉണ്ടാക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
യുപിയിലെ ജനങ്ങള്‍ക്കിടയില്‍ യാതൊരു വിധത്തിലുള്ള അനിഷ്ട സംഭവങ്ങളും ഉടലെടുക്കാതിരിക്കാന്‍ ഉറപ്പു വരുത്തുമെന്നും സോം വ്യക്തമാക്കിയിരുന്നു. ബിജെപി നേതാവും കൈരാനയില്‍ നിന്നുള്ള എംപിയുമായ ഹുക്കും സിങാണ് ഷാംലിയുടെ മറ്റുപ്രദേശങ്ങളിലും കൈരാനയിലുമായി ഹിന്ദു പലായാനങ്ങള്‍ നടക്കുന്നുണ്ടെന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ ദിവസം ബിജെപിയുടെ എട്ടംഗ ഉന്നതതല സംഘം കൈരാന ഗ്രാമം സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച്ച അഖിലേഷ് സര്‍ക്കാരിനോട് കൈരാന സംഭവങ്ങളെപ്പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കൈരാനയില്‍ നിന്ന് പലായനം ചെയ്ത മൂന്നൂറ് പേരുടെ പട്ടിക ഇതിനോടകം തന്നെ ബിജെപി നേതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാനം ഇപ്പോഴും ശരിയായ രീതിയിലല്ല പോകുന്നതെന്ന നേര്‍സാക്ഷ്യമാണ് കൈരാന സംഭവത്തിലൂടെ പുറത്ത് വരുന്നത്.
















