കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സിപിഎം അതിക്രമം. ചക്കരക്കല്ല് വട്ടപ്പൊയിലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്.
കൊല്ലംകണ്ടി പവിത്രന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു
ഇന്നലെ രാത്രി 12 മണിയോടെയാണ് ബോംബേറ് ഉണ്ടായത്. പ്രഹരശേഷി കുറഞ്ഞ നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് പോലീസ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ബിജെപി ആര്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: