ചേളന്നൂര്‍: ചേളന്നൂരിലും പരിസരപ്രദേശങ്ങളിലും സിപിഎം അക്രമപരമ്പര. ആറു ബിജെപി പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേല്‍ക്കുകയും ഒരു ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ചേളന്നൂര്‍ ഒമ്പതില്‍ വെച്ച് ബിജെപി പ്രവര്‍ത്തകരായ എം.കെ. ജിതിന്‍, ജിതേഷ്, അജേഷ് എന്നിവരെ അക്രമിക്കുകയായിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും സഹകരണ ബാങ്ക് മാനേജരുമായ ടി.പി. പ്രകാശന്‍, കെ.ടി. പ്രസാദ്, കെ. ശശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. രാത്രി ഒമ്പതോടെ ബിജെപി പ്രവര്‍ത്തകനായ കെ. അനുരാജിനു നേരെയും അക്രമമുണ്ടായി. സിപിഎമ്മുകാരായ തോലഞ്ചേരി പ്രകാശന്‍ മാസ്റ്റര്‍, അജേഷ്, കെ.പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.
രാത്രി ഒമ്പതേ മുപ്പതിന് എട്ടേരണ്ടില്‍ ഓട്ടോറിക്ഷ തടഞ്ഞ് ബിജെപി പ്രവര്‍ത്തകനായ കെ. സജിത്ത്, സുജിത്ത് എന്നിവരെ അക്രമിച്ചു. സജിത്തിന്റെ ഓട്ടോറിക്ഷ അടിച്ചു തകര്‍ക്കുകയും ചെയ്തു. സിപിഎമ്മുകാരായ പി.എം. പ്രകാശന്‍, ശരത് കൊട്ടാളി, അനേഷ് ഒളോപ്പാറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.
തുടര്‍ന്ന് പൊറോത്ത്താഴം, പുതിയിടത്ത്താഴം, അമ്പലപ്പാട്, വില്ലേജോഫീസ് പരിസരം, എന്നിവിടങ്ങളിലെ ബിജെപി കൊടിമരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ നശിപ്പിക്കുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ ബി ജെപിപ്രവ ര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം കള്ളക്കേസുണ്ടാക്കി ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തത്. പോലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും ബിജെപി ആരോപിച്ചു.
















